ഇന്ത്യയുടെ ഓസ്ട്രേലിയ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ആണ് കഴിഞ്ഞത്. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഓസീസിന് വേണ്ടി ടെസ്റ്റിൽ പാറ്റ് കമ്മിൻസ് (4/21), ജോഷ് ഹാസിൽവുഡ് (5/8) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യ അവരുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോറായ 36 എന്ന നിലയിൽ തകരുകയും ചെയ്തു. ഇതോടെ ഓസീസിന് എട്ട് വിക്കറ്റ് വിജയവും പരമ്പരയിൽ 1-0 ലീഡും നേടാനായി.
Read More: ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പഴിച്ചിച്ച് കാര്യമില്ല; ഓസീസിന്റെ ബോളിങ് അത്രയും മികച്ചതെന്ന് ഗവാസ്കർ
മുൻ ക്രിക്കറ്റ് താരം ദ്രാവിഡിന്റെ ഇന്ത്യൻ ടീമിന് വലിയ പ്രോത്സാഹനമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വെങ്സാർക്കർ പറഞ്ഞു. “പരിശീലനത്തിൽ ടീമിനെ സഹായിക്കാൻ ബിസിസിഐ ദ്രാവിഡിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകണം. അത്തരം സാഹചര്യങ്ങളിൽ ചലിക്കുന്ന പന്തിനെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ദ്രാവിഡിനേക്കാൾ മികച്ച രീതിയിൽ ആർക്കും ബാറ്റ്സ്മാൻമാർക്ക് മനസ്സിലാക്കിക്കൊടുക്കാൻ കഴിയില്ല. പരിശീലനത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് വലിയ ഊർജ്ജം പകരും. എന്തായാലും, കഴിഞ്ഞ ഒൻപത് മാസമായി കോവിഡ് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമി പ്രവർത്തിക്കുന്നില്ല, അദ്ദേഹത്തിന് കാര്യമായി വേറൊന്നും ചെയ്യാനില്ല, ”വെങ്സർക്കാർ പറഞ്ഞു.
Read More: പാക്കിസ്ഥാന്റെ റെക്കോർഡ് തകർത്തല്ലോ; ഇന്ത്യയെ പരിഹസിച്ച് അക്തർ
ദ്രാവിഡ് നിലവിൽ ബിസിസിഐയുടെ കീഴിൽ ബെംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനാണ്. ജനുവരി 07 മുതൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് ടീമിനൊപ്പം പ്രവർത്തിക്കാൻ മുൻ ക്യാപ്റ്റൻ ലഭ്യമാകുമെന്നതിനാൽ 14 ദിവസത്തെ നിർബന്ധിത കാലയളവ് ബാധിക്കാതെ ബിസിസിഐ ദ്രാവിഡിനെ അയയ്ക്കണമെന്ന് വെങ്സാർക്കർ പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook