മുംബൈ: ആരാധകനോട് രാജ്യം വിട്ടു പോകാന്‍ പറഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് ബിസിസിഐയുടെ താക്കീത്. ഇന്ത്യന്‍ നായകനാണെന്ന ബോധ്യം വേണമെന്നും മാന്യമായി പെരുമാറണമെന്നും ബിസിസിഐയുടെ ഇടക്കാല സമിതി കോഹ്ലിയോട് പറഞ്ഞു.

മാധ്യമങ്ങളോടും ആരാധകരോടും ഇടപെടുന്നതും കൂടുതല്‍ ശ്രദ്ധയോടെയായിരിക്കണമെന്നും കുറേക്കൂടി എളിമയോടും വിനയത്തോടും പെരുമാറണമെന്നും സമിതി കോഹ്ലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. കോഹ്ലി ഇതുവേരും പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇഷ്ടം ഓസീസ് താരങ്ങളെയാണെന്ന് പറഞ്ഞ ആരാധകനോടായിരുന്നു കോഹ്ലി രാജ്യം വിടാനായി പറഞ്ഞത്. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ക്രിക്കറ്റ് ലോകത്തിന് പുറത്തു നിന്നും കോഹ്ലിയ്‌ക്കെതിരെ വിമര്‍ശനം കനത്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ അപമാനിച്ചതാണ് തന്നെ പ്രകോപിതനാക്കിയതെന്നായിരുന്നു കോഹ്ലിയുടെ വിശദീകരണം.

അതേസമയം, ഓസീസ് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് വിരാട്. നിശ്ചിത ഓവര്‍ പരമ്പരകളിലും ടെസ്റ്റിലും വിരാട് ഉണ്ടാകും. പരമ്പരയ്ക്ക് മുമ്പുള്ള വിശ്രമത്തിലാണ് ഇന്ത്യന്‍ നായകന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook