ലോകകപ്പ് ടി20യുടെ സെമിയിൽ തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യൻ വനിത ക്രിക്കറ്റിൽ വീണ്ടും വിവാദങ്ങൾ കൊഴുക്കുന്നു. ബിസിസിഐയ്ക്ക് ഏകദിന നായിക മിതാലി രാജ് അയച്ച കത്ത് ചോർന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രഹസ്യമായി ബിസിസിഐയ്ക്ക് അയച്ച ഇ-മെയിൽ ചോർന്നതിനെ കുറിച്ച് ബിസിസിഐ വിശദീകരണം തേടി.

രമേശ് പവാറിനെതിരേയും സിഒഎ അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡല്‍ജിക്കെതിരേയും ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് മിതാലിയുടെ കത്ത്. ഡയാന തന്നോട് പക്ഷപാതപരമായിട്ടാണ് പെരുമാറിയതെന്നും പവാര്‍ തന്നെ അപമാനിച്ചെന്നും മിതാലി കത്തില്‍ ആരോപിക്കുന്നു.

ഏറെ ഗൗരവമുള്ള കത്ത് ചോർന്നതിൽ ബിസിസിഐ അക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് വിശദീകരണം തേടിയിരിക്കുന്നത്. സിഇഒ രാഹുൽ ജോറി, ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ സാബ കരിം എന്നിവരോടാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.

സെമിയില്‍ തോറ്റ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. ഇതിന് പിന്നാലെ മിതാലിയെ ടീമിലെടുക്കാത്ത ക്യാപ്റ്റന്‍ ഹര്‍മൻ പ്രീത് കൗറിന്റേയും പരിശീലകന്‍ രമേശ് പവാറിന്റേയും തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ വന്‍ വിവാദത്തിന് തിരശ്ശീല ഉയരുകയും ചെയ്തു. വിവാദത്തില്‍ ആദ്യമായാണ് മിതാലി പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ