ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ ചരിത്രനേട്ടം കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയിൽ ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കുന്നത്. ഏഴ് പതിറ്റാണ്ടിന്റെയും പന്ത്രണ്ട് പരമ്പരകളുടെയും കാത്തിരിപ്പിന് ഒടുവിലാണ് കോഹ്‍ലിക്ക് കീഴിൽ ഇന്ത്യൻ ടീം ബോർഡർ-ഗവാസ്കർ ട്രോഫി ഉയർത്തിയ്ത്. ഇതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ.

Also Read: ഐപിഎൽ: മത്സരങ്ങൾ ഇന്ത്യയിൽ തന്നെ; 12-ാം പതിപ്പിന് മാർച്ച് 23ന് തുടക്കമാകും

വലിയ തുകയാണ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. നായകൻ കോഹ്‍ലി ഉൾപ്പടെ അന്തിമ ഇലവനിൽ ഇടംപിടിച്ച താരങ്ങൾക്ക് ഓരോ മത്സരത്തിനും 15 ലക്ഷം രൂപ വീതമാണ് ലഭിക്കുക. ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ഹനുമ വിഹാരി, ജസ്പ്രീത് ബുംറ എന്നീ താരങ്ങൾക്ക് 60 ലക്ഷം ലഭിക്കുമ്പോൾ മറ്റ് താരങ്ങൾക്ക് മത്സരത്തിന്റെ എണ്ണം അനുസരിച്ചാണ് സമ്മാനം.

Also Read: രഞ്ജി ട്രോഫി: സെഞ്ചുറി തിളക്കത്തിൽ രാഹുൽ; രണ്ടാം ദിനം കളിയുടെ നിയന്ത്രണമെറ്റേടുത്ത് കേരളം

റിസർവ് താരങ്ങൾക്ക് 7.5 ലക്ഷം രൂപ പാരിതോഷികമായി ലഭിക്കും. മുഖ്യപരിശീലകൻ രവി ശാസ്ത്രി ഉൾപ്പടെ എല്ലാ പരിശീലകർക്കും 25 ലക്ഷം രൂപയാണ് ലഭിക്കുക. മറ്റ് സ്റ്റാഫുകൾക്കും ശമ്പളത്തിന് പുറമെ സമ്മാനതുക നൽകുന്നതായിരിക്കും.

Also Read: ചരിത്രനേട്ടത്തിന് പിന്നാലെ ബുംറയെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കി

ഒരു ഏഷ്യൻ രാജ്യം ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ 71 വർഷങ്ങൾക്കിടയിൽ ഏഷ്യൻ രാജ്യങ്ങൾ മാത്രം 31 പരമ്പരകളിലായി 98 ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും ഒടുവിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചത് ഇന്ത്യക്ക് മാത്രമാണ്. ഓസ്ട്രേലിയയിൽ ടെസ്റ്റ് കളിക്കുന്ന ഏഷ്യയിൽ നിന്നുള്ള 29-ാമത്തെ നായകനാണ് വിരാട് കോഹ്‍ലി. മറ്റാർക്കും നേടാനാകാത്ത ആ നേട്ടം തന്റെ കിരീടത്തിലെ പൊൻതൂവലാക്കിയിരിക്കുകയാണ് താരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ