മുംബൈ: ബിസിസിഐയുടെ വാർഷിക പുരസ്ക്കാരങ്ങൾ മുംബൈയിൽ പ്രഖ്യാപിച്ചു. പോയ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പോളി ഉമിഗ്രർ ട്രോഫി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്വന്തമാക്കി. ഇത് മൂന്നാം തവണയാണ് വിരാട് കോഹ്ലി ഈ പുരസ്കാരം സ്വന്തമാക്കുന്നത്.മികച്ച ഓൾറൗണ്ടർക്കുള്ള ദിലീപ് സർദ്ദേശായി പുരസ്ക്കാരം രവിചന്ദൻ അശ്വിനാണ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു താരം ദിലീപ് സർദ്ദേശായി പുരസ്ക്കാരം രണ്ട് തവണ സ്വന്തമാക്കുന്നത്. 2015-2016 കാലയളവിലെ പ്രകടനങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചിരിക്കുന്നത്.


പുരസ്കാരം നേടിയവർ

സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ്​ അവാർഡ് – രജീന്ദർ ഗോയൽ, പദ്മാഖർ ശിവാൽക്കർ, ശാന്ത രംഗസ്വാമി(വനിത)
പോളി ഉമിഗ്രർ ട്രോഫി – വിരാട് കോഹ്ലി
ബിസിസിഐയുടെ പ്രത്യേക പ്രകാരം – വിവി കുമാർ, അന്തരിച്ച രമാകാന്ത് ദേശായി
ദിലീപ് സർദ്ദേശായി പുരസ്ക്കാരം – രവിചന്ദൻ അശ്വിൻ
രഞ്ജി ട്രോഫിയിലെ മികച്ച ഔൾറൗണ്ടർ – ജലജ്ജ് സക്സേന
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർ – അക്ഷർ പട്ടേൽ
രഞ്ജി ട്രോഫിയിലെ ടോപ് സ്കോറർക്കുള്ള പുരസ്ക്കാരം – ശ്രേയസ്സ് അയ്യർ
രഞ്ജി ട്രോഫിയിലെ മികച്ച വിക്കറ്റ് വേട്ടക്കാരൻ – ഷഹബാസ് നദീം
മികച്ച വനിതാ താരം – മിഥാലി രാജ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ