Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

ധവാൻ പുറത്ത്; അടിമുടി സർപ്രൈസുമായി വിൻഡീസ് പരമ്പരക്കുള്ള ടീം

ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിലെ മികച്ച പ്രകടനമാണ് യുവതാരത്തിന് ഒരിക്കൽ കൂടി ടീമിൽ സ്ഥാനം നൽകിയത്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലി തന്നെയാകും ടീമിനെ നയിക്കുക. അജിങ്ക്യ രഹാനെയാണ് ഉപനായകൻ. യുവതാരം പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ എന്നീവരാണ് ടീമിലെ പുതുമുഖങ്ങൾ. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിലെ മികച്ച പ്രകടനം ഹനുമാൻ വിഹാരിക്ക് ഒരിക്കൽ കൂടി സ്ഥാനം നൽകി.

എന്നാൽ ഇംഗ്ലണ്ടിലെ മോശം പ്രകടനം ശിഖര്‍ ധവാന് തിരിച്ചടിയായി. പരിക്കിന്റെ പിടിയിലുള്ള ഇഷാന്ത് ശര്‍മയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് മായങ്ക് അഗര്‍വാളിന് തുണയായത്. കെ.എല്‍. രാഹുലും ടീമില്‍ സ്ഥാനം പിടിച്ചു. പരിക്കിൽ നിന്ന് മുക്തനായ റിഷാഭ് പന്ത് ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പറാകും. മുഹമ്മദ് സിറാജും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്റെ മികവിലാണ് ടീമിലേക്ക് എത്തുന്നത്.

രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാകും വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ കളിക്കുക. ഒക്ടോബർ 4 ന് രാജ്കോട്ടിലാണ് ആദ്യ മത്സരം. ഒക്ടോബർ 12 ന് ഹൈദരാബാദിൽ രണ്ടാം മത്സരവും നടക്കും.

ടീം- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍),കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര,അജിങ്ക്യ രഹാനെ, ഹനുമന്‍ വിഹാരി, റിഷാഭ് പന്ത് (വിക്കറ്റ് കീപ്പർ), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bcci announces squad for west indies test series

Next Story
ATK vs Kerala Blasters Live Football Score: അഞ്ചാം സീസണ്‍ വിജയത്തോടെ തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് (2-0)
The moderation of comments is automated and not cleared manually by malayalam.indianexpress.com