ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫും എലിമിനേറ്ററും മെയ് 24, 25 തീയതികളിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുമെന്ന് ചൊവ്വാഴ്ച ബിസിസിഐ സ്ഥിരീകരിച്ചു. തുടർന്ന് മെയ് 27, 29 തീയതികളിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ടാം പ്ലേ ഓഫും ഫൈനലും നടക്കും. വനിതാ ടി20 ചലഞ്ച് മെയ് 23 മുതൽ മെയ് 28 വരെ പൂനെയിൽ നടക്കുമെന്നും ബിസിസിഐ അറിയിച്ചു.
“പുരുഷന്മാരുടെ ഐപിഎൽ നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളെ സംബന്ധിച്ചിടത്തോളം, ഇത് കൊൽക്കത്തയിലും അഹമ്മദാബാദിലും നടക്കും, ലീഗ് ഘട്ടത്തിന് ശേഷം നടക്കുന്ന മത്സരങ്ങൾക്ക് നൂറ് ശതമാനം കാണികളെ അനുവദിച്ചു. മെയ് 22 ന് ലീഗ് ഘട്ടം അവസാനിക്കും,” ഏപ്രിൽ 23 ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
ഫെബ്രുവരിയിൽ, കൊൽക്കത്തയിലും അഹമ്മദാബാദിലും 75 ശതമാനം കാണികളോട് കൂടി ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ലിമിറ്റഡ് ഓവർ മത്സരം നടന്നിരുന്നു.