മ്യൂണിച്ച്: ജർമ്മൻ ചാമ്പ്യൻമാരായ ബയൺ മ്യൂണിച്ച് പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നാണ് ആഞ്ചലോട്ടിയെ ക്ലബ് അധികൃതർ പുറത്താക്കിയത്. ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്ജിക്കെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ആൻഞ്ചലോട്ടിയെ ക്ലബ് പുറത്താക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ 21 വർഷത്തിനിടെ ബയണിന്റെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണത്തേത്. പിഎസ്ജിക്കെതിരെ ഇന്നലെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബയൺ മ്യൂണിച്ച് തോറ്റത്. ചാമ്പ്യൻസ് ലീഗിൽ 21 വർഷത്തിനിടെ ബയൺ നേരിടുന്ന ഏറ്റവും വലിയ തോൽവികളിൽ ഒന്നാണ് പിഎസ്ജിക്കെതിരായത്.

ജർമ്മൻ ബുണ്ടസ് ലീഗയിൽ 6 മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്നാം സ്ഥാനത്താണ് ബയൺ. 6 മത്സരങ്ങളിൽ നിന്ന് 4 ജയവും 1 സമനിലയും 1 തോൽവിയുമാണ് ടീം നേടിയത്. 6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് ടീം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ