scorecardresearch

'സഞ്ജുവിന് വഴങ്ങുന്നത് മൂന്നാം നമ്പര്‍, ഇല്ലെങ്കില്‍ കളിപ്പിക്കരുത്'; ടീം മാനേജ്മെന്റിനോട് മുന്‍ താരം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഫിനിഷറിന്റെ റോളിലെത്തി സഞ്ജു പരാജയപ്പെട്ടിരുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഫിനിഷറിന്റെ റോളിലെത്തി സഞ്ജു പരാജയപ്പെട്ടിരുന്നു

author-image
Sports Desk
New Update
Sanju | Cricket | News

Photo: Facebook/Sanju Samson

വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി 20 പരമ്പരയില്‍ തിളങ്ങാത്ത ചുരുക്കം താരങ്ങളില്‍ ഒരാളാണ് സഞ്ജു സാംസണ്‍. മൂന്ന് മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും ഒരു തവണ പോലും തന്റെ സ്കോര്‍ 20 കടത്താന്‍ മലയാളി താരത്തിനായില്ല. സഞ്ജു അവസരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന വിമര്‍ശനം ശരിവയ്ക്കുന്നതായിരുന്നു പരമ്പരയിലെ പ്രകടനം.

Advertisment

സ്ഥിരതയില്ലായ്മ, മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റ് വലിച്ചെറിയുന്നു എന്നൊക്കെയാണ് സഞ്ജുവിനെതിരായ വിമര്‍ശനങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കഴിവുള്ള ബാറ്റര്‍മാരിലൊരാളായാണ് സഞ്ജുവിനെ വിലയിരുത്തുന്നത്. ശൈലിയില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് മുന്നോട്ട് പോയാല്‍ ഇന്ത്യന്‍ ടീമില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കാനുമാകും.

സഞ്ജുവിനെ അഞ്ച്, ആറ് സ്ഥാനങ്ങളിലിറക്കിയ ടീം മാനേജ്മെന്റിന്റെ നടപടിയെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ താരം കൂടിയായ അഭിഷേക് നായര്‍.

"സഞ്ജുവിനെ കൃത്യമായി ഉപയോഗിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മൂന്നാം സ്ഥാനത്തിറക്കണം. അതാണ് സഞ്ജുവിന് അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍. മൂന്നാം നമ്പറില്‍ മികച്ച റെക്കോര്‍ഡും സഞ്ജുവിനുണ്ട്," അഭിഷേക് നായര്‍ ജിയൊ സിനിമയോട് പറഞ്ഞു.

Advertisment

"അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് സഞ്ജുവിനെ ക്രീസിലെത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതെങ്കില്‍ റിങ്കു സിങ്ങിന് പകരം ഉപയോഗിക്കു. മൂന്നാം സ്ഥാനത്തിറക്കിയാല്‍ സഞ്ജുവില്‍ നിന്ന് ടീമിന് ഗുണമുണ്ടാകും. പവര്‍പ്ലെയില്‍ ആക്രമിച്ച് കളിക്കാനും സ്പിന്നര്‍മാരെ നേരിടാനും അനായാസം സഞ്ജുവിന് സാധിക്കും," അഭിഷേക് നായര്‍ കൂട്ടിച്ചേര്‍ത്തു.

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: