ബേസിൽ തമ്പിയാണ് താരം….ഭാവിയുടെ താരം

57.3 ശതമാനം വോട്ടുകളാണ് ഗുജറാത്ത് ലയൺസിന്റെ പേസ് ബോളർ ബേസിൽ തമ്പി നേടിയത്.

basil thampi, Basil Thampi, Basil thampi, ബേസിൽ തമ്പി, ബേസിൽ തമ്പി, ഗുജറാത്ത് ലയൺസ്, ബേസിൽ തമ്പി, എമർജിങ് പ്ലെയർ ഓഫ് ദ ഇയർ. ഐപിഎൽ . ഐപിഎൽ

ഹൈദ്രാബാദ് : ഐപിഎൽ പത്താം സീസണിലെ എമർജിങ്ങ് പ്ലെയർ പുരസ്കാരം മലയാളി താരം ബേസിൽ തമ്പിക്ക്. ജനകീയ വോട്ടെടുപ്പിലൂടെയാണ് ബേസിലിനെ ഭാവിവാഗ്ദാനമായി തെരഞ്ഞെടുത്തത്. 57.3 ശതമാനം വോട്ടുകളാണ് ഗുജറാത്ത് ലയൺസിന്റെ പേസ് ബോളർ ബേസിൽ തമ്പി നേടിയത്. ടൂർണ്ണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനമാണ് എറണാകുളം സ്വദേശിയായ ബേസിൽ തമ്പി കാഴ്ചവെച്ചത്.

ഗുജറാത്തിനായി 12 മത്സരങ്ങള്‍ കളിച്ച ബേസില്‍ തമ്പി 11 വിക്കറ്റുകളാണ് നേടിയത്. ക്രിസ് ഗെയിൽ, വിരാട് കോഹ്‌ലി, മഹേന്ദ്രസിങ്ങ് ധോണി എന്നീ പ്രമുഖ ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകളാണ് ബേസിൽ പിഴുതത്. വേഗത്തിൽ നിയന്ത്രണത്തോടെ പന്തെറിയുന്ന ബേസിലിനെക്കുറിച്ച് കമന്റേറ്റര്‍മാരും ക്രിക്കറ്റ് വിദ്ഗ്ധരും വാചാലരായിരുന്നു. റൺവഴങ്ങാൻ പിഴുക്കുകാട്ടിയ ബേസിൽ ആരാധകരുടെയും മനസ്സ് കവർന്നു.

ഇത് രണ്ടാം തവണയാണ് മലയാളി താരം ഐപിഎല്ലിലെ എമര്‍ജിംഗ് പ്ലേയര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. സഞ്ജു സാംസണാണ് ബേസിലിന് മുമ്പ് എമര്‍ജിംഗ് പ്ലേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം. വോട്ടിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ മുംബൈ ഇന്ത്യന്‍സിന്റെ നീതീഷ് റാണയ്ക്ക് 21.9 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ യുവതാരം റിഷഭ് പന്ത് 88.8 ശതമാനം വോട്ടുനേടി മൂന്നാം സ്ഥാനത്തെത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Basil thampi wins ipl emerging player trophy

Next Story
നിറഞ്ഞാടി സി.കെ വിനീത് , ഫെഡറേഷൻ കപ്പ് കിരീടം ബംഗലൂരു എഫ്സിക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com