മുംബൈ: മലയാളി താരം ബേസിൽ തന്പി ഇന്ത്യ ദേശീയ ടീമിൽ. ശ്രീലങ്കക്കെതിരായ ട്വന്റി-20 ടീമിലാണ് മലയാളി പേസർ ഇടം പിടിച്ചത്. നേരത്തെ ഏകദിന ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ദേശീയ ടീമിൽ ഇടം ലഭിക്കുന്ന മൂന്നാമത് മലയാളി പേസാണ് ബേസിൽ തന്പി.
രഞ്ജി ക്രിക്കറ്റിലെയും ഐപിഎലിലെയും മികച്ച പ്രകടനമാണ് ഫാസ്റ്റ് ബൗളറായ ബേസിൽ തമ്പിയെ ഇന്ത്യൻ സീനിയർ ടീമിലെത്തിച്ചത്. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്ന് ഉപനായകൻ രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്. തമിഴ്നാട് താരം വാഷിംഗ്ടൺ സുന്ദറും ബേസിൽ തമ്പിക്കൊപ്പം ടീമിൽ ഇടംപിടിച്ചു.