ഫുട്ബോള്‍ കളികാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് വിലക്കിയതിനാല്‍ വേഷ പ്രച്ഛന്നരായി കളി കാണാനെത്തി ഇറാനിയന്‍ യുവതികള്‍. താടിയും മീശയുമൊക്കെ ഒട്ടിച്ച് വെച്ച് പുരുഷന്മാരായി വേഷം മാറിയാണ് യുവതികള്‍ കളി കാണാനെത്തിയത്. വേഷം മാറിയെത്തിയ യുവതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
സ്ത്രീകള്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ വിലക്കുള്ളതിനാലാണ് യുവതികള്‍ ഈ വിദ്യ പ്രയോഗിച്ചത്. യുവതികള്‍ വളരെ വലിയ റിസ്കാണ് ഏറ്റെടുത്തതെന്നും അവരെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നും ഇറാനിയന്‍ സ്ത്രീ അവകാശ പ്രവര്‍ത്തക മെലോദി സാഫാവി പറഞ്ഞു.
Also Read: കൊച്ചു പർദക്കാരികളും ഒരു കൂട്ടം പെണ്ണുങ്ങളും
തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തില്‍ കളികാണാനെത്തിയതായിരുന്നു ഇറാനിയന്‍ ടീമായ പെര്‍സെപോളിസിന്റെ ആരാധകരായ യുവതികള്‍. അതേസമയം സ്റ്റേഡയത്തിനടുത്ത് വച്ച് കളി കാണാനെത്തിയ യുവതികളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
#Iran is the ONLY country in the world that bans women from entering sports stadiums. These 5 young women managed to sneak through dressed as men in #Tehran’s Azadi stadium to cheer on their favorite football team. pic.twitter.com/D9M1mVTSSf
— IRAN HRM (@IranHrm) April 30, 2018