കഴിഞ്ഞ ദിവസം വിയാ റയലിനെതിരായ മൽസരത്തിനിറങ്ങിയ ബാഴ്സലോണ താരങ്ങളുടെ ജഴ്സിയിലെഴുതിയിരുന്ന പേരുകള്‍ കണ്ട് കാണികളൊന്ന് അമ്പരന്നു. പിന്നീട് കാര്യം മനസിലായപ്പോള്‍ തങ്ങളുടെ താരങ്ങളെ ഓര്‍ത്ത് അവരെല്ലാം അഭിമാനിച്ചു. സ്വന്തം അമ്മമാരുടെ പേരെഴുതിയ ജഴ്സിയണിഞ്ഞായിരുന്നു ഇന്നലെ താരങ്ങള്‍ കളിക്കിറങ്ങിയത്.
സ്പെയിനില്‍ മെയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് മദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബാഴ്സ താരങ്ങള്‍ അമ്മമാരുടെ പേരെഴുതിയ ജഴ്സിയണിഞ്ഞ് കളിക്കെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരും താരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇതിന് മുമ്പും പല ടീമുകളും തങ്ങളുടെ അമ്മമാര്‍ക്ക് ആദരമറിയിച്ച് ജഴ്സിയില്‍ അവരുടെ പേരെഴുതി കളിക്കളത്തിലെത്തിയിട്ടുണ്ട്. 2016 ല്‍ ന്യൂസിലൻഡിനെതിരായ ഏകദിനത്തിന് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങിയതും അമ്മമാരുടെ പേരെഴുതിയ ജഴ്സിയുമായിട്ടായിരുന്നു.
അതേസമയം, മൽസരത്തില്‍ ബാഴ്സലോണ വിയ റയലിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ബാഴ്സയ്ക്കായി യുവതാരം ഡംബലെ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ കുട്ടീഞ്ഞ്യോയും പൗളീഞ്ഞോയും മെസിയും ഓരോ ഗോളുകള്‍ വീതം നേടി.
Kick off was preceded by a fitting tribute to mothers all over the world.
They are the #TrueChampions
@RakutenArena pic.twitter.com/DQkshmqvpL— FC Barcelona (@FCBarcelona) May 9, 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook