നെയ്മറിന്റെ ക്ലബ് വിടൽ, റയലിനോടുള്ള നാണംകെട്ട തോൽവി, ആത്മവിശ്വാസം കൈമോശം വന്ന ടീമംഗങ്ങൾ ഇതൊക്കെയാണ് ആഗസ്റ്റ് മാസം ബാഴ്സിലോണ ക്ലബിൽ സംഭവിച്ചത്. ഈ കലികാലത്തിനിടെ ബാഴ്സിലോണയ്ക്ക് അടുത്ത തലവേദന ഉയർന്ന് വന്നിരിക്കുകയാണ്. സ്ട്രൈക്കർ ലൂയി സുവാരസിനേറ്റ പരിക്കാണ് ക്ലബിനേറ്റ ഏറ്റവും പുതിയ തിരിച്ചടി.

സ്പാനിഷ് സൂപ്പർ കപ്പിൽ റയലിനെതിരായ മത്സരത്തിനിടെയായിരുന്നു സുവാരസിന് പരിക്കേറ്റത്. മുട്ടിന് പരിക്കേറ്റ സുവാരസിനെ ഇന്ന് വിദഗ്ധ സ്കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഡോക്ടർമാർ സുവാരസിന് 4 ആഴ്ചത്തെ വിശ്രമം വേണമെന്ന് നിർദ്ദേശിച്ചത്. ഇതോടെ ലാലിഗയിലെ നാല് മത്സരങ്ങള്‍ സുവരാസിന് നഷ്ടമാകും.

റയല്‍ ബെറ്റിസ്, അല്‍വസ്, എസ്പാനിയോള്‍, ഗെറ്റാറെ എന്നിവര്‍ക്കെതെയുളല മത്സങ്ങളാണ് സുവരാസിന് നഷ്ടമാകുക. നെയ്മര്‍ പോയതിന് പിന്നാലെ സുവാരസ് കൂടി കളിക്കാതിരിക്കുന്ന ബാഴ്‌സയ്ക്ക് വന്‍ ക്ഷീണമാണ് ഉണ്ടാക്കുക. ലയണല്‍ മെസ്സിയെ മാത്രം ആശ്രയിച്ചുളള മുന്നേറ്റമായിരിക്കും നിലവില്‍ ബാഴ്‌സയ്ക്ക് സാധ്യമാകുക.

ഇതോടെ ലാലിഗയില്‍ ആദ്യ മത്സരങ്ങളില്‍ മുന്നേറണമെങ്കില്‍ ബാഴ്‌സ കടുത്ത മത്സരവീര്യം പുറത്തെടുക്കേണ്ടി വരും. ബാഴ്‌സ നിരയിലേക്ക് ലിവര്‍പൂള്‍ താരം കൗട്ടീന്യോയും ഡോട്ട്മുണ്ട് താരം ഔസ്മാന്‍ ഡെംബേലയും എത്തുകയാണെങ്കില്‍ ഒരു പരിധിവരെ സുവരാസിന്റെ അസാനിധ്യം ബാഴ്‌സയ്ക്ക് മറക്കാനാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ