കളി തീരും മുൻപേ ലാലിഗ കിരീടം ഉറപ്പിച്ച് ബാഴ്‌സലോണ; ഡിപോർട്ടിവോയെ 4-2 ന് തകർത്തു

ലീഗിൽ രണ്ടാം സ്ഥാനത്തുളള അത്‌ലറ്റികോ മാഡ്രിഡിനും മൂന്നാമതുളള റയൽ മാഡ്രിഡിനും ബാഴ്‌സയെ മറികടക്കാനാവില്ലെന്ന് ഉറപ്പായി

barcelona vs deportivo live streaming, barcelona vs deportivo live score, barca vs deportivo live streaming, live la liga streaming, barcelona live score, live football score

ബാഴ്സലോണ: ഡിപ്പോർട്ടിവോ എഫ്സിയെ രണ്ടിനെതിരെ നാല് ഗോളിന് തകർത്ത് ബാഴ്‌സലോണ എഫ്സി തങ്ങളുടെ 25-ാം ലാലിഗ കിരീടം ഉറപ്പിച്ചു. ഇതിഹാസ താരം ലയണൽ മെസിയുടെ ഹാട്രിക് പ്രകടനമാണ് ബാഴ്‌സയ്ക്ക് കിരീടത്തിലേക്കുളള യാത്ര അനായാസമാക്കിയത്..

ഇനിയും നാല് മൽസരങ്ങൾ ബാക്കിനിൽക്കെയാണ് ബാഴ്‌സ തങ്ങളുടെ കിരീടം ഉറപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ മെസിയും കുട്ടിഞ്ഞോയും ബാഴ്‌സയ്ക്ക് വേണ്ടി ഓരോ ഗോളുകൾ വീതം നേടി. എന്നാൽ ആദ്യ പകുതിയുടെ 40-ാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ച ഡിപ്പോർട്ടീവോ രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ സമനില പിടിച്ചു.

ഡിപ്പോർട്ടിവോയ്ക്ക് വേണ്ടി പെരസും കൊലാക്കുമാണ് ഗോളുകൾ നേടിയത്. പിന്നീട് ആക്രമിച്ച് കളിച്ച ബാഴ്‌സ 82-ാം മിനിറ്റിൽ മെസിയുടെ രണ്ടാം ഗോളിലൂടെ ലീഡ് നേടി. സുവാരസ് നൽകിയ പാസ് കൃത്യമായി കാലിലൊതുക്കിയ മെസിയുടെ കണ്ണഞ്ചിപ്പിക്കുന്ന നീക്കത്തിന് മുന്നിൽ ഡിപ്പോർട്ടിവോ നിഷ്‌പ്രഭരായി. അധികം വൈകാതെ തന്നെ മെസി-സുവാരസ് കൂട്ടുകെട്ടിൽ ബാഴ്സയുടെ നാലാം ഗോളും മെസിയുടെ മൽസരത്തിലെ മൂന്നാം ഗോളും നേടി.

34 മൽസരങ്ങളിൽ 86 പോയിന്റാണ് ബാഴ്സയ്ക്ക് ഉളളത്. റയലിന് ഇത്രയും മൽസരത്തിൽ നിന്ന് 71 പോയിന്റാണ് ഉളളത്. 36 കളികളിൽ നിന്ന് അത്‌ലറ്റികോ മാഡ്രിഡിന് 75 പോയിന്റുണ്ട്. എതിരാളികൾക്ക് ബാഴ്സയെ മറികടന്ന് മുന്നിലെത്താനാവില്ലെന്ന് ഉറപ്പായതോടെയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Barcelona win 25th la liga title with 4 2 win over deportivo highlights

The moderation of comments is automated and not cleared manually by malayalam.indianexpress.com