Barcelona vs Real Madrid Live Football Score Streaming: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പടിയിറക്കത്തിന് ശേഷം ബാഴ്സലോണ ആദ്യമായി റയല്‍ മാഡ്രിഡിനെ ഇന്ന് നേരിടും. സീസണിന്റെ ആരംഭത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും തുടര്‍ച്ചയായ രണ്ട് ജയവുമായാണ് എല്‍ ക്ലാസിക്കോയ്ക്ക് ബാഴ്സ എത്തുന്നത്. സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയക്കെതിരെയും ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെതിരെയുമായിരുന്നു വിജയങ്ങള്‍.
പ്രതിരോധ താരം ജോര്‍ഡി ആല്‍ബ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയുണ്ട്. ബാഴസയുടെ പ്രതിരോധ നിര ഇതോടെ കൂടുതല്‍ ശക്തമാകും. മറുവശത്ത് സീസണിന്റെ തുടക്കം മുതല്‍ റയല്‍ മാഡ്രിഡ് ഉജ്വല ഫോമിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ ശാക്തർ ഡൊനെറ്റ്സ്കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്താണ് റയലെത്തുന്നത്. ലാ ലിഗയില്‍ ഒന്‍പത് ഗോളുകളുമായി മികച്ച ഫോമില്‍ തുടരുന്ന കരിം ബെന്‍സിമയാണ് റയലിന്റെ കരുത്ത്.
When is the La Liga match between Real Madrid vs Barcelona? എന്നാണ് റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരം?
ഒക്ടോബര്‍ 24-ാം തിയതിയാണ് റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരം.
Where is the La Liga match between Real Madrid vs Barcelona? എവിടെ വച്ചാണ് റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരം നടക്കുന്നത്?
ബാഴ്സലോണയുടെ മൈതാനമായ ക്യാമ്പ് നൗവില്‍ വച്ചാണ് റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരം നടക്കുന്നത്.
What time will the La Liga match between Real Madrid vs Barcelona begin? റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സര സമയം?
ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരം.
Which channels will broadcast the La Liga match between Real Madrid vs Barcelona? റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എംടിവിയില്‍ കാണാം.
Where do I live stream the La Liga match between Real Madrid vs Barcelona? റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
വൂട്ട് സെലക്ട് എന്ന ആപ്പിലൂടെ റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് കാണാം.