ഇരട്ട ഗോളുമായി ഗ്രീസ്മാൻ; സ്‌പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു സ്‌പാനിഷ് വമ്പന്മാരുടെ ജയം

Barcelona, ബാഴ്സലോണ, Real Betis, റയൽ ബെറ്റിസ്, spanish league, സ്പാനിഷ് ലീഗ്, la liga, ലാ ലീഗ, ie malayalam, ഐഇ മലയാളം

സ്‌പാനിഷ് ലീഗിൽ റയൽ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു സ്‌പാനിഷ് വമ്പന്മാരുടെ ജയം. പ്രധാന താരങ്ങളൊന്നുമില്ലാതെയിറങ്ങിയ ബാഴ്സലോണയുടെ കുതിപ്പിന് ചുക്കാൻ പിടിച്ചത് പുതിയതായി ക്ലബ്ബിലെത്തിയ അന്രോണിയോ ഗ്രീസ്മാനായിരുന്നു. മത്സരത്തിൽ രണ്ട് ഗോളുകൾ കണ്ടെത്തുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഗ്രീസ്മാൻ. പ്രധാന താരങ്ങളായ ലയണൽ മെസി, ലൂയി സുവാരസ്, ഉസ്മാൻ ഡെംബലെ എന്നിവരില്ലാതെയാണ് ബാഴ്സലോണ ഇറങ്ങിയത്.

മത്സരത്തിൽ ആദ്യ ഗോൾ കണ്ടെത്തിയത് റയൽ ബെറ്റിസായിരുന്നു. 15-ാം മിനിറ്റിൽ നബിൽ ഫെക്കിറാണ് ബെറ്റിസിനെ മുന്നിലെത്തിച്ചത്. ഒപ്പമെത്താൻ ബാഴ്സക്ക് ആദ്യ പകുതിയുടെ അവസാനഘട്ടം വരെ കാത്തിരിക്കേണ്ടി വന്നു. 41-ാം മിനിറ്റിൽ അന്രോണിയോ ഗ്രീസ്മാനാണ് ബാഴ്സലോണയെ ഒപ്പമെത്തിച്ചത്. സെർജി റോബർട്ടോയുടെ ആക്യുറേറ്റ് ക്രോസിൽ നിന്ന് ഒരു ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ് ഗ്രീസ്മാൻ വല തുളച്ചു.

ആദ്യ പകുതിയിൽ സമനില പാലിച്ച ഇരു ടീമുകളും രണ്ടാം പകുതിയിൽ അക്രമണത്തിന്റെ വേഗത കൂട്ടി. 50-ാം മിനിറ്റിൽ വീണ്ടും സെർജി റോബർട്ടോ – അന്രോണിയോ ഗ്രീസ്മാൻ സഖ്യം ബാഴ്സക്ക് കരുത്തായി. 56-ാം മിനിറ്റിൽ കാൾസ് പെരസും 60-ാം മിനിട്ടിൽ ജോർദി ആൽബയും ബാഴ്സ ലീഡ് ഉയർത്തി. 77-ാം മിനിറ്റിൽ സൂപ്പർ താരം അർത്യൂറോ വിദാലാണ് ബാഴ്സയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. 79-ാം മിനിറ്റിലാണ് ബെറ്റിസിന്റെ രണ്ടാം ഗോൾ പിറന്നത്.

പകരക്കാരനായി മത്സരത്തിന്റെ 78-ാം മിനിറ്റിൽ അരങ്ങേറിയ അൻസു ഫാത്തി ബാഴ്സയ്ക്കായി സീനിയർ ടീമിൽ ബൂട്ടണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോർഡും കരസ്ഥമാക്കി. 16കാരനായ ഫാത്തി 17ആം വയസ്സിൽ അരങ്ങേറിയ സാക്ഷാൽ ലയണൽ മെസിയെ ആണ് മറികടന്നത്. ജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ബാഴ്സലോണ. സീസണിലെ ആദ്യ മത്സരത്തിൽ അത്‌ലറ്റിക്കോ ബിൽബാവോയോട് ബാഴ്സ പരാജയപ്പെട്ടിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Barcelona vs real betis spanish league griezman scores double

Next Story
‘വീര നായകൻ’; ദാദ എഴുതിയ ചരിത്രം തിരുത്തി, ധോണിയുടെ റെക്കോർഡിന് ഒപ്പമെത്തി വിരാട് കോഹ്‌ലിvirat kohli, വിരാട് കോഹ്ലി, india vs australia, ഇന്ത്യ-ഓസ്ട്രേലിയ, ind vs aus, ind vs aus live score, live cricket online, live cricket, cricket, live cricket score, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്, ind vs aus 4th test live score, india vs australia, india vs australia 4th test live score, india vs australia, india vs australia live score, cricket score, sony ten 3, sony six, sony six live, sony liv, sony liv live cricket, live cricket streaming, ind vs aus test live score, india vs australia live score, india vs australia test, india vs australia test live score, india vs australia live streaming, live cricket streaming, india vs australia cricket streaming, cricket score, live cricket score, ind vs aus live streaming, live cricket match watch online, india vs australia live streaming
The moderation of comments is automated and not cleared manually by malayalam.indianexpress.com