റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് മെസി; ലാലീഗയിൽ ബാഴ്സയ്ക്ക് തകർപ്പൻ ജയം

മെസിയുടെ ഹാട്രിക് മികവിൽ നേടിയ ജയത്തോടെ പോയിന്റ് പട്ടികയിലും ബാഴ്സലോണ ഒന്നാം സ്ഥാനത്തെത്തി

barcelona, messi, mallorca, ബാഴ്‌സലോണ, മെസി, മല്ലോക്ക, ie malayalam, ഐഇ മലയാളം

ബലോൻ ദ്യോർ പുരസ്കാര നേട്ടം മെസി മൈതാനത്ത് ആഘോഷിച്ചപ്പോൾ പിറന്നത് ഹാട്രിക്. സൂപ്പർ താരത്തിന്റെ ഹാട്രിക് പ്രകടനത്തിൽ ലാലീഗയിൽ ബാഴ്സയ്ക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണ ആർസിഡി മല്ലോക്കയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ആവേശകരമായ ജയം സ്വന്തമാക്കി ബാഴ്സ പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി.

സൂപ്പർ താരം അന്രോണിയോ ഗ്രീസ്മാനാണ് ബാഴ്സയ്ക്കുവേണ്ടി ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ഗ്രീസ്മാന്റെ ഗോൾ. പത്ത് മിനിറ്റുകൾക്ക് അപ്പുറം മെസ് ലീഡ് രണ്ടാക്കി ഉയർത്തി. 35-ാം മിനിറ്റിൽ ആന്റെ ബുദിമറിലൂടെ മല്ലോക്ക ആദ്യ ഗോൾ മടക്കിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് രണ്ടു ഗോളുകൾ കൂടി ബാഴ്സ മല്ലോക്കയുടെ വലയിലെത്തിച്ചു. 41-ാം മിനിറ്റിൽ മെസിയും 43-ാം മിനിറ്റിൽ ലൂയി സുവാരസുമാണ് ബാഴ്സയുടെ സ്കോറർമാരായത്.

Read Also: 1, 2, 3 എണ്ണിയെണ്ണി ആറ് ബലോൻ ദ്യോർ പുരസ്കാരങ്ങളുമായി മെസി; ചരിത്രം അടയാളപ്പെടുത്തിയ ചിത്രങ്ങൾ

ആദ്യ പകുതിയിൽ തന്നെ വിജയമുറപ്പിച്ച ബാഴ്സയെ ഞെട്ടിച്ച് 64-ാം മിനിറ്റിൽ ബുധിമറുടെ വക രണ്ടാം ഗോൾ ബാഴ്സ വലയിൽ. എന്നാൽ വിജയത്തിന് അത് പോരായിരുന്നു എതിരാളികൾക്ക്. 83-ാം മിനിറ്റിൽ ഗോൾ പട്ടിക പൂർത്തിയാക്കി മെസി ഹാട്രിക്കും തികച്ചു.

മത്സരത്തിന് മുമ്പ് നടന്ന ചടങ്ങിൽ സ്വന്തം കാണികൾക്ക് മുന്നിൽ വച്ച് ഒരിക്കൽകൂടി മെസിക്ക് ബലോൻ ദ്യോർ സമ്മാനിച്ചു. പാരിസിൽ നടന്ന ചടങ്ങിലാണ് കരിയറിലെ തന്റെ ആറാം ബലോൻ ദ്യോർ മെസി ഏറ്റുവാങ്ങിയത്.

മല്ലോക്കയ്ക്ക് എതിരെ നേടിയ ഹാട്രിക് നേട്ടത്തോടെ മറ്റൊരു റെക്കോർഡ് കൂടി മെസിയുടെ പേരിൽ എഴുതി ചേർത്തു. സ്‌പാനിഷ് ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടുന്ന താരമായാണ് മെസി മാറിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 34 ഹാട്രിക്കുകൾ എന്ന നേട്ടമാണ് മെസി മറികടന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Barcelona vs rcd mallorca match report messi strikes with hat trick goal

Next Story
കാത്തിരിപ്പ് കാര്യവട്ടത്തേക്ക്; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർsanju samson. സഞ്ജു സാംസൺ, India vs West indies, IND vs WI, കാര്യവട്ടം ടി20, India squad for wi, india t20 aquad, india odi squad, sanju samson, virat kohli, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, സഞ്ജു സാംസൺ, വിരാട് കോഹ്‌ലി, india score, ind vs wi t20 schedule, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com