ബാഴ്സലോണ: യു​വ​ന്‍റ​സി​നെ​ ഗോളിൽ മുക്കി ചാന്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ തുടക്കം. റാ​ക്കി​റ്റി​ച്ചും ഇ​ര​ട്ട ഗോ​ൾ നേ​ടി മെ​സി​യും ബാ​ഴ്സ​യെ മു​ന്നി​ല്‍​നി​ന്നു ന​യി​ച്ച​പ്പോ​ള്‍ ഗ്രൂ​പ്പ് ഡി യിലെ ആദ്യ ​മ​ത്സ​ര​ത്തി​ൽ യു​വ​ന്‍റ​സി​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത് 3-0ന്‍റെ തോ​ൽ​വി.

സ്വ​ന്ത ത​ട്ട​ക​മാ​യ ന്യൂ​കാ​മ്പി​ല്‍ വൻവിജയം ലക്ഷ്യമിട്ടാണ് മെസിയും കൂട്ടരും കളിക്കാനിറങ്ങിയത്. 45-ാം മി​നി​റ്റി​ലാ​യിരുന്നു ബാഴ്സയുടെ ആദ്യ ഗോൾ. സു​വാ​ര​സി​നൊ​പ്പം പ​ന്തു​മാ​യി മു​ന്നേ​റി​യ മെ​സി​യാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 56-ാം മി​നി​ട്ടി​ല്‍ റാ​ക്കി​റ്റി​ച്ച് ഗോ​ള്‍​നി​ല ര​ണ്ടാ​യി ഉ​യ​ര്‍​ത്തി. ഗോ​ളി ജി​യാ​ൻ​ലു​ജി ബ​ഫ​ണി​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി 69-ാം മി​നി​റ്റി​ൽ മെ​സി മൂന്നാം ഗോ​ളും നേ​ടി​യ​തോ​ടെ യു​വ​ന്‍റ​സി​ന്‍റെ തോൽവി പൂർണ്ണമായി. പോ​സ്റ്റി​ന് 20 അടി അ​ക​ലെ നി​ന്നാ​യി​രു​ന്നു മെ​സി​യു​ടെ ഇ​ടം​കാ​ല​ടി ഷോ​ട്ട്.

ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഒ​ളി​മ്പി​യാ​ക​സി​നെതിരെ സ്‌​പോ​ര്‍​ട്ടിം​ഗ് ജ​യം നേ​ടി. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളി​നാ​ണ് സ്പോ​ർ​ട്ടിം​ഗ് ജ​യി​ച്ചു​ക​യ​റി​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook