ജനുവരി സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വീണ്ടും പണമൊഴുക്കി സ്പാനിഷ് ഭീമൻമാരായ ബാഴ്സിലോണ. റെക്കോഡ് തുകയ്ക്ക് ഫിലിപ്പ് കുട്ടീഞ്ഞോയെ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു താരത്തേക്കൂടി സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്സ. കൊളംബിയൻ പ്രതിരോധനിര താരം യാരി മിനയെയാണ് ബാഴ്സിലോണ ടീമിൽ എത്തിച്ചിരിക്കുന്നത്.

23 വയസ്സുകാരനായ യാരി മിന കൊളംബിയൻ ദേശീയ ടീമിലെ സ്ഥിരാംഗമാണ്. സെൻട്രൽ മിഡ്ഫീൽഡർ റോളിൽ കളിക്കുന്ന മിന ബ്രസീലിയൻ ക്ലബായ പാൽമിറസിന്റെ താരമായിരുന്നു. 11.8 മില്യൺ യൂറോ മുടക്കിയാണ് പാൽമിറസിൽ നിന്നും യാറി മിനയെ ബാഴ്സിലോണ സ്വന്തമാക്കുന്നത്.

അടുത്ത സീസണോടെ ക്ലബ് വിടുന്ന ജാവിയർ മഷറാനോയ്ക്ക് പകരക്കാരനായാണ് യാരി മിനയെ ബാഴ്സ സ്വന്തമാക്കുന്നത്. സെൻട്രൽ ഡിഫൻഡറായ സാമുവൽ ഉംറ്റിറ്റിക്ക് ഇടയ്ക്ക് ഇടയ്ക്ക് പരുക്കേൽക്കുകയും ചെയ്യുന്നത് കൊണ്ടാണ് ബാഴ്സിലോണ പുതിയൊരു പ്രതിരോധ നിര താരത്തെ ടീമിൽ എത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ