scorecardresearch

ബാഴ്‌സയില്‍ വെട്ടിനിരത്തല്‍ തുടരുന്നു; സ്‌പോര്‍ട്ടിങ് ഡയറക്ടറും പുറത്ത്

സ്‌പോര്‍ടിങ് ഡയറക്ടര്‍ എറിക് അബിദലിനെ പുറത്താക്കിയതായി ബാഴ്‌സലോണ അറിയിച്ചു

ബാഴ്‌സയില്‍ വെട്ടിനിരത്തല്‍ തുടരുന്നു; സ്‌പോര്‍ട്ടിങ് ഡയറക്ടറും പുറത്ത്

ബയേണ്‍ മ്യൂണിക്കിനെതിരായ ഞെട്ടിപ്പിക്കുന്ന തോല്‍വിയേറ്റ് വാങ്ങിയ ബാഴ്‌സലോണയില്‍ വെട്ടിനിരത്തില്‍ തുടരുന്നു. മുഖ്യ പരിശീലകന്‍ ക്വിക്കെ സെറ്റിയനെ പുറത്താക്കിയതിന് പിന്നാലെ ടീമിന്റെ സ്‌പോര്‍ടിങ് ഡയറക്ടറും പുറത്ത്. സ്‌പോര്‍ടിങ് ഡയറക്ടര്‍ എറിക് അബിദലിനെ പുറത്താക്കിയതായി ബാഴ്‌സലോണ അറിയിച്ചു. കഴിഞ്ഞയാഴ്ച്ച ബാഴ്‌സ രണ്ട് ഗോളുകള്‍ക്കെതിരെ എട്ടു ഗോളുകള്‍ വഴങ്ങി ബയേണിനെതിരെ തോറ്റിരുന്നു.

ബാഴ്‌സ കളിക്കാരന്‍ എന്ന നിലയില്‍ അബിദല്‍ രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ ഭാഗമായിരുന്നു. രണ്ട് വര്‍ഷമായി ടീമിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം റിയല്‍ മാഡ്രിഡിന് അടിയറവ് വയ്‌ക്കേണ്ടി വന്നിരുന്നു.

Read Also: വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് സിക്‌സ് പതിച്ച സീറ്റ് ധോണിക്ക് സമര്‍പ്പിക്കുന്നു

ഈ വര്‍ഷമാദ്യം ലയണല്‍ മെസിയുടെ വിമര്‍ശനങ്ങള്‍ക്ക് അബിദല്‍ ഇരയായിരുന്നു. 2007-ല്‍ ബാഴ്‌സയില്‍ ഒരു കളിക്കാരനായി ചേര്‍ന്ന അബിദല്‍ ക്ലബിന്റെ ഏറ്റവും ജനപ്രിയ താരമായിരുന്നു. 2012-ല്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ഏറെനാളായി അര്‍ബുദത്തോട് പോരാടുകയാണ്.

പുറത്താക്കിയെങ്കിലും അദ്ദേഹത്തെ പുകഴ്ത്താന്‍ ടീം മാനേജ്‌മെന്റ് മറന്നില്ല. അദ്ദേഹത്തിന്റെ പ്രൊഫഷണലിസം, പ്രതിബദ്ധത, ആത്മസമര്‍പ്പണം എന്നിവയ്ക്ക് ക്ലബ് നന്ദി പറഞ്ഞു.

Read in English: Barcelona sack sporting director Eric Abidal as rebuild continues 

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Barcelona sack sporting director eric abidal as rebuild continues