scorecardresearch

'നൂറ് മില്യണും ഡെംബലേയും തരാം, പകരം സലാഹിനെ തരുമോ?'; ലിവര്‍പൂളിനോട് ബാഴ്‌സലോണ

ഗ്രീസ്മാനെ വിട്ട ബാഴ്‌സയുടെ പുതിയ ലക്ഷ്യം ഇന്ന് ഫുട്‌ബോള്‍ ലോകത്തെ ഹോട്ട് ടോപ്പിക്കായ മുഹമ്മദ് സലാഹ് ആണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

ഗ്രീസ്മാനെ വിട്ട ബാഴ്‌സയുടെ പുതിയ ലക്ഷ്യം ഇന്ന് ഫുട്‌ബോള്‍ ലോകത്തെ ഹോട്ട് ടോപ്പിക്കായ മുഹമ്മദ് സലാഹ് ആണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'നൂറ് മില്യണും ഡെംബലേയും തരാം, പകരം സലാഹിനെ തരുമോ?'; ലിവര്‍പൂളിനോട് ബാഴ്‌സലോണ

അത്‌ലറ്റിക്കോയുടെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനെ ലക്ഷ്യമിട്ട് ബാഴ്‌സലോണ കുറച്ച് നാളായി നടക്കുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് ദിവസമായി ബാഴ്‌സ ഗ്രീസ്മാനിലുള്ള പ്രതീക്ഷ അവസാനിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം അത്‌ലറ്റിക്കോയില്‍ തന്നെ തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Advertisment

ഗ്രീസ്മാനെ വിട്ട ബാഴ്‌സയുടെ പുതിയ ലക്ഷ്യം ഇന്ന് ഫുട്‌ബോള്‍ ലോകത്തെ ഹോട്ട് ടോപ്പിക്കായ മുഹമ്മദ് സലാഹ് ആണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിവര്‍പൂള്‍ താരമായ സലാഹിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ബാഴ്‌സയുടെ ചിര വൈരികളായ റയല്‍ മാഡ്രിഡ് നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ബാഴ്‌സയുടെ രംഗപ്രവേശനം.

നെയ്മര്‍ പോയ വിടവിലേക്ക് സലാഹിനെ എത്തിക്കുകയാണ് ബാഴ്‌സയുടെ ലക്ഷ്യം. സൂപ്പര്‍ താരം മെസിയുടേയും സുവാരസിന്റേയും ഒപ്പം സലാഹ് കൂടി ചേര്‍ന്നാല്‍ ബാഴ്‌സയുടെ മുന്നേറ്റം അജയ്യരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സലാഹിനെ അത്ര പെട്ടെന്നൊന്നും വിട്ടുകൊടുക്കാന്‍ ലിവര്‍പൂള്‍ തയ്യാറാകില്ല.

അതുകൊണ്ട് വമ്പന്‍ ഓഫറാണ് ബാഴ്‌സ ലിവര്‍പൂളിന് മുന്നില്‍ വെച്ചിരിക്കുന്നത്. നൂറ് മില്യണ്‍ പൗണ്ടും യുവതാരം ഡെംബലേയും നല്‍കാമെന്നാണ് ബാഴ്‌സയുടെ ഓഫര്‍. ലിവര്‍പൂള്‍ രണ്ട് മില്യണ്‍ പൗണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് പകരമാണ് ബാഴ്‌സയുടെ ഈ ഫോറെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Advertisment
Barcelona Liverpool Muhammed Salah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: