scorecardresearch
Latest News

റൊണാൾഡോ കൊമെൻ ബാഴ്‌സയുടെ പുതിയ പരിശീലകൻ; മെസി തുടരും

കൊമെന്റെ ടീമിൽ മെസി അവിഭാജ്യ ഘടകമായിരിക്കുമെന്ന് ബാഴ്‌സ മാനേജർ ബർതോമ്യോ

റൊണാൾഡോ കൊമെൻ ബാഴ്‌സയുടെ പുതിയ പരിശീലകൻ; മെസി തുടരും

ബാഴ്‌സ: സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി റൊണാൾഡോ കൊമെൻ എത്തും. 2022 വരെ ബാഴ്‌സയുടെ മുഖ്യപരിശീലകനായിരിക്കും കൊമെൻ. സീസണിലെ മോശം മത്സരങ്ങളിൽ തളർന്നിരിക്കുന്ന ബാഴ്‌സ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്, അർജന്റീന താരം ലയണൽ മെസി ബാഴ്‌സയിൽ തുടരും. ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യോ ആണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ ഡച്ച് പരിശീലകനായ കൊമെന്റെ വരവ് ബാഴ്‌സയ്‌ക്ക് പഴയ പോരാട്ടവീര്യം തിരിച്ചെടുക്കാൻ സഹായകമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. 2022 ജൂൺ 30 വരെ റൊണാൾഡോ കൊമെൻ ബാഴ്‌സയുടെ മുഖ്യപരിശീലകനായിരിക്കുമെന്ന് ഔദ്യോഗിക കരാറിൽ പറയുന്നു. കൊമെന്റെ സാന്നിധ്യം ടീമിനു പുത്തനുണർവ് നൽകുമെന്ന് ബർതോമ്യോ പറയുന്നു.

Read Also: കോവിഡ് രോഗികൾക്കും വോട്ട് വേണം; സർക്കാരിന് കത്ത്

മാനേജരെന്ന നിലയിൽ 20 വർഷത്തിലേറെ പരിചയവും കരിയറിൽ എട്ട് കിരീടങ്ങളും ഉള്ള താരമാണ് കൊമെൻ. പ്രീമിയർ ലീഗ്, ലാ ലിഗ, ഡച്ച് ലീഗ്, പോർച്ചുഗീസ് ലീഗ്, കൂടാതെ നെതർലൻഡ്‌സിനൊപ്പം അന്താരാഷ്ട്ര വേദിയിലും പരിശീലനം നൽകിയ ശേഷമാണ് കൊമെൻ ബാഴ്‌സലോണ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.

കൊമെന്റെ ടീമിൽ മെസി അവിഭാജ്യ ഘടകമായിരിക്കുമെന്ന് ബാഴ്‌സ മാനേജർ ബർതോമ്യോ പറയുന്നു. “ബാഴ്‌സയിൽ തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി ആഗ്രഹിക്കുന്നത്. അക്കാര്യം മെസി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. മെസിയെക്കുറിച്ച് കൊമെനോടും സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗെയിം പ്ലാനിൽ മെസി തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രം,” ബർതോമ്യോ പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Barcelona new coach ronaldo koeman messi