scorecardresearch

മെസി 700-ാം ഗോളിലേക്ക്; ആരാധകർക്ക് കാത്തിരിപ്പ്

യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേരത്തെ 700 ഗോൾ എന്ന നേട്ടം കെെവരിച്ചിട്ടുണ്ട്

യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേരത്തെ 700 ഗോൾ എന്ന നേട്ടം കെെവരിച്ചിട്ടുണ്ട്

author-image
Sports Desk
New Update
ബാഴ്‌സ ക്യാംപിൽ സഹതാരവുമായി മെസി വഴക്കിട്ടതായി സൂചന; വിവാദം കനക്കുന്നു

ബാഴ്‌സലോണയുടെ അർജന്റീന താരം ലയണൽ മെസി തന്റെ ഫുട്‌ബോൾ കരിയറിലെ 700-ാം ഗോളിലേക്ക്. ഇന്നലെ ലാ ലിഗയിൽ ലെഗനസിനെതിരെ ഒരു ഗോൾ നേടിയതോടെ മെസിയുടെ ആകെ ഗോൾ നേട്ടം 699-ലേക്ക് എത്തി. 700 എന്ന മാന്ത്രിക നമ്പറിലേക്ക് എത്താൻ ഫുട്‌ബോൾ ഇതിഹാസത്തിനു വേണ്ടത് ഒരു ഗോൾ മാത്രം.

Advertisment

ലെഗനസിനെതിരായ മത്സരത്തിൽ ബാഴ്‌സലോണ 2-0 ത്തിനാണ് ജയിച്ചത്. മത്സരത്തിൽ രണ്ടാം ഗോൾ ബാഴ്‌സയ്‌ക്കു വേണ്ടി നേടിയത് മെസിയാണ്. പെനൽറ്റി അവസരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു താരം. ബാഴ്‌സലോണയ്‌ക്കുവേണ്ടി 720 മത്സരങ്ങളിൽ നിന്നു 629 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. അർജന്റീനയ്‌ക്കുവേണ്ടി 138 മത്സരങ്ങൾ കളിച്ച മെസി 70 ഗോളുകളാണ് നേടിയിരിക്കുന്നത്.

Read Also: മെസിയോ റൊണാൾഡോയോ? ഉത്തരം നൽകി ബ്രസീലിയൻ ഇതിഹാസങ്ങൾ

അതേസമയം, മെസിയുടെ എതിരാളിയെന്ന് ഫുട്‌ബോൾ ലോകം വാഴ്‌ത്തുന്ന യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേരത്തെ 700 ഗോൾ എന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. 973 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്. മുൻ ക്ലബായ റയൽ മഡ്രിഡിനു വേണ്ടിയാണ് റൊണാൾഡോ കൂടുതൽ ഗോളുകൾ നേടിയത്.

ലെഗനസിനെതിരായ മത്സരത്തിൽ 69-ാം മിനിറ്റിലാണ് മെസി ബാഴ്‌സയ്‌ക്കായി ലീഡ് ഉയർത്തിയത്. ലെഗനസിനെതിരായ വിജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ റയൽ മഡ്രിഡുമായുള്ള ബാഴ്‌സയുടെ പോയിന്റ് വ്യത്യാസം അഞ്ചായി ഉയർന്നു. 29 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റാണ് ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയ്‌ക്ക്. 28 മത്സരങ്ങളില്‍ പൂര്‍ത്തിയാക്കിയ റയല്‍ മാഡ്രിഡ് 59 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

Advertisment
Lionel Messi Christiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: