ചാംപ്യൻസ് ലീഗ് ഫുട്‌ബോളിൽ മിന്നുന്ന ജയവുമായി ലയണൽ മെസിയും സംഘവും. യുവന്റസിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബാഴ്‌സലോണ വിജയിച്ചു. ക്രിസ്‌റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് യുവന്റസ് കളിക്കാനിറങ്ങിയത്. കോവിഡ് പോസിറ്റീവ് ആയതിനാലാണ് റൊണാൾഡോയ്‌ക്ക് കളിക്കാൻ സാധിക്കാതിരുന്നത്. അദ്ദേഹം ഇപ്പോൾ ഐസൊലേഷനിലാണ്.

Image

14-ാം മിനിറ്റിലും അവസാന ഇൻജുറി ടൈമിലുമാണ് ബാഴ്‌സ ഗോൾ നേടിയത്. ബാഴ്‌സയ്‌ക്ക് വേണ്ടി മെസിയും ഗോൾ നേടി. തുടക്കം മുതലേ മികച്ച ടീം ഗെയിമായിരുന്നു ബാഴ്‌സയുടേത്. ആദ്യ മിനിറ്റ് മുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു അവർ.

Read Also: എല്ലാം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; മികച്ചത് വരാനിരിക്കുന്നതെയുള്ളൂവെന്ന് മെസി

തുടരെ തുടരെ സാധ്യതകൾ പിറന്നെങ്കിലും പലതും ഗോൾ ആക്കാൻ ബാഴ്‌സയ്‌ക്ക് സാധിച്ചില്ല. ഒടുവിൽ 14-ാം മിനിറ്റിൽ ഒസ്‌മാൻ ഡെംബലെയിലൂടെ ബാഴ്‌സ ആദ്യ ഗോൾ നേടി.

Image

ഏകപക്ഷീയമായ ഒരു ഗോൾ ലീഡുമായാണ് ബാഴ്‌സ ആദ്യ പകുതി അവസാനിപ്പിച്ചത്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ തിരിച്ചടിക്കാൻ യുവന്റസ് ശ്രമിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല.

രണ്ടാം പകുതിയിലും ബാഴ്‌സയ്‌ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. മെസി, പെദ്രി, ഗ്രിസ്‌മാൻ തുടങ്ങിയവർ തങ്ങൾക്ക് ലഭിച്ച അവസരം നഷ്ടപ്പെടുത്തി. 90-ാം മിനിറ്റിനുശേഷം ലഭിച്ച പെനൽറ്റി അവസരം ലക്ഷ്യത്തിലെത്തി ബാഴ്‌സയെ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിച്ചത് സാക്ഷാൽ ലയണൽ മെസിയാണ്.

അതേസമയം, മെസിയുടെ ഈ സീസണിലെ പ്രകടനത്തിൽ ആരാധകർക്ക് അതൃപ്തിയുണ്ട്. സമീപകാലത്തെ ഏറ്റവും മോശം തുടക്കമെന്നാണ് വിലയിരുത്തൽ. ഇതുവരെ ഒരു പെനൽറ്റി ഗോൾ മാത്രമാണ് മെസിക്ക് നേടാൻ സാധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook