/indian-express-malayalam/media/media_files/2026/01/05/barcelona-joan-garcia-save-2026-01-05-21-57-41.jpg)
Joan Garcia Goal Save: ലാ ലീഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 2-0നാണ് എസ്പ്യാനോളിനെ ബാഴ്സലോണ വീഴ്ത്തിയത്. ഏസ്പ്യാനോളിൽ നിന്ന് മികച്ച മുന്നേറ്റങ്ങൾ വന്ന മത്സരത്തിൽ ബാഴ്സ ഗോൾ കീപ്പർ ജോൻ ഗാർഷ്യ കയ്യടി നേടി. തന്റെ മുൻ ക്ലബിലെ കാണികളൊന്നാകെ തനിക്കെതിരെ ശബ്ദമുയർത്തിയിട്ടും എസ്പ്യാനോൾ സ്കോർ ചെയ്യുന്നില്ലെന്ന് ഗാർഷ്യ ഉറപ്പാക്കി.
ഈ മത്സരത്തിൽ നിരവധി തകർപ്പൻ സേവുകൾ ജോൻ ഗാർഷ്യയിൽ നിന്ന് വന്നു. അതിൽ എടുത്ത് പറയേണ്ടത് ഫെർനാൻഡെസിന്റെ ഹെഡ്ഡർ തടുത്തതാണ്. തന്റെ പഴയ ആരാധകർക്ക് മുൻപിൽ തോൽക്കുന്നില്ലെന്ന് ഉറപ്പാക്കാനും ക്ലീൻ ഷീറ്റിനുമായി ജോൻ ഗാർഷ്യ എല്ലാ ശ്രമങ്ങളും നടത്തി. അതിൽ തന്റെ സഹതാരത്തെ ഉപയോഗിച്ചുള്ള ഗാർഷ്യയുടെ സേവും ഉണ്ട്. എങ്ങനെ എന്നല്ലേ?
Also Read: ഫെർമിൻ ലോപ്പസ് ഷോ! കളി മാറ്റിമറിച്ച കരുനീക്കങ്ങൾ; നാല് മിനിറ്റിനിടയിൽ രണ്ട് ഗോളുകൾ
എസ്പ്യാനോൾ താരത്തിന്റെ ഷോട്ട് ഗാർഷ്യ തടുത്തിട്ടു. എന്നാൽ റീബൗണ്ടായി പന്ത് എസ്പ്യാനോൾ താരത്തിന്റെ കാലുകളിലേക്ക് തന്നെ എത്തി. ഈ സമയം തന്റെ മുൻപിലുണ്ടായിരുന്ന സഹതാരം ജെറാർഡ് മാർട്ടിനെ തള്ളി വീഴ്ത്തിയിട്ടാണ് ഗാർഷ്യ ആ ഷോട്ട് തടഞ്ഞത്. ഇതോടെ ഗോൾ വഴങ്ങാതെ ബാഴ്സ ജയിച്ചു കയറി പോയിന്റ് പട്ടികയിൽ ആധിപത്യം ഉറപ്പിച്ചു. പിന്നാലെ ഗാർഷ്യയുടെ ബുദ്ധിയെ ചൂണ്ടിയായിരുന്നു ആരാധകരുടെ ചർച്ച.
Also Read: Viral Video: എന്നാലും എന്റെ മെസി... 'സിങ്കാരി എന്നെ കൊഞ്ചം' പാട്ടിന് മാസ് ഡാൻസ്
50 ലക്ഷത്തോളം പേരാണ് ട്രെൻഡ്സ്കോപ്പ് ഫുട്ബോൾ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ഗാർഷ്യയുടെ ഈ സേവ് വിഡിയോ കണ്ടത്. മത്സരത്തിലേക്ക് വരുമ്പോൾ ഫെർമൻ ലോപ്പസിന്റെ അസിസ്റ്റിൽ നിന്ന് വന്ന രണ്ട് ഗോളുകൾ ആണ് ബാഴ്സയെ വിജയ തേരോട്ടം തുടരാൻ സഹായിച്ചത്.
Also Read: 'ഗയ്സ്, പടച്ചോൻ എല്ലാത്തിനും സമയം നിശ്ചയിച്ചിട്ടുണ്ട്'; അവസാന നിമിഷം ആഗ്രഹം സാധിച്ച ത്രില്ലിൽ സഹൽ
ബാഴ്സലോണയുടെ വിജയ കുതിപ്പിന് എസ്പ്യാനോൾ സമനില പൂട്ടിടും എന്ന് തോന്നിച്ചായിരുന്നു കാറ്റലൻ ഡെർബി പോര്. കഴിഞ്ഞ നവംബർ 25ന് ചാംപ്യൻസ് ലീഗിൽ ചെൽസിയോട് തോറ്റതിന് ശേഷം ഒരു മത്സരത്തിൽ പോലും ബാഴ്സ തോൽക്കുകയോ സമനിലയിലേക്ക് വീഴുകയോ ചെയ്തിട്ടില്ല. എന്നാൽ ഈ വിജയ കുതിപ്പിന് എസ്പ്യാനോൾ തടയിടും എന്ന് ആരാധകർ ഭയന്നു. 86ാം മിനിറ്റിൽ ഡാനി ഒൽമോയും 90ാം മിനിറ്റിൽ ലെവൻഡോസ്കിയുമാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്.
Read More: ആൻഫീൽഡിന്റെ ചരിത്രത്തിലെ കറുത്ത ഏടാകും; പണമെറിഞ്ഞ് സലയെ റാഞ്ചുക ആര്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us