യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് സമനില. ഫ്രഞ്ച് ടീമിയ ലിയോണാണ് സ്‌പാനിഷ് വമ്പന്മാരെ സമനിലയിൽ കുരുക്കിയത്. ലിവപൂർ – ബയേൺ മത്സരവും സമനിലയിൽ അവസാനിച്ചു. ഗോൾ കണ്ടെത്തുന്നതിൽ നാല് ടീമുകളും പരാജയപ്പെടുകയായിരുന്നു.

ലിയോണിനെതിരെ വ്യക്തമായ ആധിപത്യം മത്സരത്തിലുണ്ടായിരുന്നെങ്കിലും മെസിയുടെ ബാഴ്സലോണയ്ക്ക് ഗോൾ കണ്ടെത്താനും വിജയിക്കാനും സാധിച്ചില്ല. 25 ഷോട്ടുകളാണ് ബാഴ്സ ലിയോണിന്റെ പോസ്റ്റിലേയ്ക്ക് തുടുത്തത്. എന്നാൽ ഗോൾ ലക്ഷ്യം കണ്ടില്ല. ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് ലിയോണിന്റെ ഭാഗത്ത് നിന്നുമുണ്ടായി, അതും ലക്ഷ്യം പൂർത്തികരിക്കാതെ വന്നതോടെ ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.

ബയേൺ മ്യൂണിക്കും ലിവർപൂളും സമനിലയിൽ കളി അവസാനിപ്പിച്ചു. തുടക്കം മുതൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ആന്‍ഫീല്‍ഡില്‍ വന്ന് ഗോള്‍ രഹിത സമനിലയുമായി ബയേണ്‍ മടങ്ങുന്നത്.

ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് സമനിലയുമായി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 14 പോയിന്റുകളാണ് ബാഴ്സലോണയ്ക്കുള്ളത്. 14 പോയിന്റുകൾ തന്നെയുള്ള ബയേൺ മ്യൂണിക്കും ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ്. ഒമ്പത് പോയിന്റുകളുള്ള ലിവർപൂൾ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തും. മൂന്ന് വീതം ജയവും സമനിലയുമാണ് ലിവർപൂളിന്റെ അക്കൗണ്ടിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook