ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോല്‍ മാമാങ്കത്തിന് കിക്കോഫ് വിസിലുയരാന്‍ ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അടുത്തമാസം 14-ാം ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് അരങ്ങുണരും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകള്‍ തങ്ങളുടെ സര്‍വ്വവും പണയം വച്ച് പന്തിന് പിന്നാലെ പായും.

യൂറോപ്പില്‍ നിന്നും 14 ടീമുകളും ദക്ഷിണ അമേരിക്കയില്‍ നിന്നും അഞ്ചും ഏഷ്യയില്‍ നിന്നും അഞ്ചും രണ്ടെണ്ണം ഉത്തര അമേരിക്കയില്‍ നിന്നുമാണ് ലോകകപ്പിനെത്തുന്ന ടീമുകള്‍. 2006 ന് ശേഷം യൂറോപ്പില്‍ നടക്കുന്ന ആദ്യ ലോകകപ്പുമാകും റഷ്യന്‍ ലോകകപ്പ്. അതേസമയം, ലോകകപ്പിന് കളിക്കാത്ത ഒരു ടീമിനെ തേടി എത്തിയിരിക്കുകയാണ് അപൂര്‍വ്വമായ ലോകകപ്പ് റെക്കോര്‍ഡ്.

ലോകകപ്പിന്റെ 88 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി എല്ലാ ഗ്രൂപ്പിലും തങ്ങളുടെ ഒരു താരമെങ്കിലും കളിക്കുന്ന ക്ലബ് എന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് സ്‌പാനിഷ് കരുത്തരായ ബാഴ്‌സലോണയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായൊരു സംഭവമായിട്ടാണ് ഈ റെക്കോര്‍ഡിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

ലോകകപ്പ് ഗ്രൂപ്പുകളും ബാഴ്‌സയുടെ താരങ്ങളും

ഗ്രൂപ്പ് എ: ലൂയി സുവാരസ് (ഉറുഗ്വായ്)
ഗ്രൂപ്പ് ബി: ആന്ദ്രേ ഇനിയേസ്റ്റ, സെര്‍ജിയോ ബസ്‌കെറ്റ്‌സ്, ജെറാര്‍ഡ് പിക്വെ, ജോര്‍ദി ആല്‍ബ (സ്‌പെയിന്‍)
ഗ്രൂപ്പ് സി: സാമുവല്‍ ഉംറ്റിറ്റി, ഡെംബലെ (ഫ്രാന്‍സ്)
ഗ്രൂപ്പ് ഡി: ലയണല്‍ മെസി (അര്‍ജന്റീന), പൗളീഞ്ഞോ (ബ്രസീല്‍)
ഗ്രൂപ്പ് ഇ: ഫിലിപ്പെ കുടീഞ്ഞോ, പൗളീഞ്ഞോ ( ബ്രസീല്‍)
ഗ്രൂപ്പ് എഫ്: മാര്‍ക്ക് ആന്ദ്ര സ്റ്റെജന്‍ (ജെര്‍മനി)
ഗ്രൂപ്പ് ജി: തോമസ് വെര്‍മാലെന്‍ (ബെല്‍ജിയം)
ഗ്രൂപ്പ് എച്ച്: യെറി മിന (കൊളംബിയ)

ഇതില്‍ ചില ടീമുകളും തങ്ങളുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബാഴ്‌സലോണ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സാധ്യതയില്ല. പരുക്ക് വില്ലനായില്ലെങ്കില്‍ ഇവരെല്ലാം ലോകകപ്പിനുണ്ടാകുമെന്ന് ഉറപ്പാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ