യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ട് പുറത്തായതിന് പിറകേ മുഖ്യ പരിശീലകൻ ക്വിക്കെ സെറ്റിയനെ പുറത്താക്കി ബാഴ്സലോണ. സ്പാനിഷ് ലാലിഗയിലും, യുവേഫ ചാമ്പ്യൻസ് ലീഗിലുമേറ്റ തുടർച്ചയായ തിരിച്ചടികൾക്ക് പിറകേയാണ് സെറ്റിയനെ പുറത്താക്കാൻ ക്ലബ്ബ് മാനേജ്മെന്റ് തീരുമാനിച്ചത്. ലാലിഗി പരാജയത്തിന് പിറകേ തന്നെ സൂപ്പർ താരം ലയണൽ മെസ്സിയടക്കമുള്ള താരങ്ങൾ പരിശീലകനെതിരേ രംഗത്തെത്തിയിരുന്നു.

ഇതിനു പിറകേ കഴിഞ്ഞ വാരം നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ 8-2ന്റെ വലിയ മാർജിനിൽ ദയനീയ പരാജയം ബാഴ്സ ഏറ്റുവാങ്ങുകയും ചെയ്തു. ലാലിഗയിൽ ചിരവൈരികളായ റയൽ മാഡ്രിഡ് ചാമ്പ്യൻമാരായപ്പോൾ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു കാറ്റലൻ ക്ലബ്ബിന്. കോപ ഡെൽ റേ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ അത്‌ലറ്റിക് ബിൽബാവോയോട് പരാജയപ്പെടുകയും ചെയ്തിരുന്നു ബാഴ്സ.

സെറ്റിയൻ ഇനി ഞങ്ങളുടെ പരിശീലകനല്ല എന്ന് ബാഴ്സ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയ പരിശീലകനെ വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ക്ലബ്ബ് അറിയിച്ചു. നന്ദി, നല്ലത് വരട്ടെ എന്ന് എഴുതിയ ക്വിക്ക് സെറ്റിയന്റെ ഒരു പോസ്റ്ററിനൊപ്പം അദ്ദേഹത്തെ പുറത്താക്കുന്ന വാർത്ത ട്വിറ്ററിൽ പങ്കവയ്ക്കുകയും ചെയ്തിട്ടുണ്ട് ബാഴ്സ.

Read More: ചാംപ്യൻസ് ലീഗ്: തലതാഴ്ത്തി മെസി, ബാഴ്സലോണയെ തറപറ്റിച്ച് ബയേൺ സെമിയിൽ

എന്നാൽ നിലവിലെ ഡച്ച് ദേശീയ ടീം മുഖ്യ പരിശീലകൻ റൊണാൾഡ് കോമാനെയാണ് ബാഴ്സ പുതിയ പരിശീലകനാക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്ത ആഴ്ചയോടെ ക്യാമ്പ് നൗവിൽ അദ്ദേഹത്തിന്റെ നിയമനമുണ്ടാവുമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ബാഴ്‌സലോണ മുൻ ടീം അംഗം കൂടിയാണ് കോമാൻ. 57 കാരനായ കോമാൻ പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്റെ നിലവിലെ ചുമതലയിൽ നിന്ന് പുറത്തുവരുമെന്നും ദി ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.

ടോട്ടനാം ഹോട്‌സ്പർ മുൻ മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയ്ക്കാണ് ബാഴ്‌സലോണ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ക്ലബ് പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമിയു മുൻഗണന നൽകിയിരുന്നതെന്ന് അഭ്യൂങ്ങൾ പുറത്തുവന്നിരുന്നു.

Read More: 24 വർഷത്തെ ഇംഗ്ലീഷ്-സ്‌പാനിഷ് ആധിപത്യം അവസാനിപ്പിച്ച് ചാംപ്യൻസ് ലീഗ് സെമി ലൈൻ അപ്പ്

പ്ലേയിങ് കരിയറിൽ നാല് ലാ ലിഗ കിരീടനേട്ടങ്ങളിൽ കോമാൻ പങ്കാളിയായിരുന്നു.  1991/92 ലെ യൂറോപ്യൻ കപ്പ് ഫൈനലിൽ ക്ലബ്ബിന്റെ ആദ്യ ട്രോഫി നേടിയ ടീമിലും അംഗമായിരുന്നു. 1989 മുതൽ 1995 വരെ ഡിഫെൻഡറായി കോമാൻ ക്യാമ്പ് നൗവിൽ 350 മത്സരങ്ങൾ കളിച്ചു. കൂടാതെ യൊഹാൻ ക്രൈഫിന്റെ പ്രസിദ്ധമായ “ഡ്രീം ടീമിൽ” അംഗമായിരുന്നു.

20 വർഷമായി പരിശീലകനായി തുടരുന്നു. കോമാൻ അയാക്സ്, പി‌എസ്‌വി, വലൻസിയ, എവർട്ടൺ, സതാംപ്ടൺ, ബെൻ‌ഫിക്ക തുടങ്ങിയ ക്ലബ്ബുകളുടെ പരിശീലകനായിരുന്നു.

Read More: Barcelona fire head coach Quique Setien after UEFA Champions League exit

Read More: Ronald Koeman set to be appointed as new Barcelona head coach, claim reports

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook