ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിക്ക് എതിരെ ഏറ്റ കനത്ത തോൽവി മറക്കാൻ ബാഴ്സിലോണയ്ക്ക് ജയം അനിവാര്യമാണ്. ദുർബലരായ ലെഗാനസാണ് ബാഴ്സയുടെ എതിരാളികൾ.പിഎസ്ജിക്ക് എതിരായ നാണംകെട്ട തോൽവി ബാഴ്സയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. അതിനാൽ തന്നെ വിമർശകരുടെ വാ അടപ്പിക്കാനും ലാലിഗയിൽ കിരീട പ്രതീക്ഷ നിലനിർത്താനും ബാഴ്സയ്ക്ക് ജയം അനിവാര്യമാണ്.

ബാഴ്സലോണയുടെ സ്വന്തം മൈതാനമായ ന്യൂകാമ്പിൽ തിങ്കളാഴ്ച പുലർച്ചെ 1 മണിക്കാണ് മത്സരം.നടപ്പു സീസണിൽ മുൻപ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം ബാഴ്സയ്ക്കൊപ്പമായിരുന്നു. 1 എതിരെ 5 ഗോളുകൾക്കായിരുന്നു കാറ്റലോണിയക്കാരുടെ വിജയം.

കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ മെസി,സുവാരസ്,നെയ്മർ സഖ്യത്തിന് താളം കണ്ടെത്താനുളള സുവർണ്ണാവസരമാണ് ലെഗാനസിനെതിരായ മത്സരം.സ്പാനിഷ് ലീഗിലെ കിരീടപോരാട്ടത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ വെല്ലുവിളിക്കാൻ ബാഴ്സയ്ക്ക് ജയിച്ചേ തീരൂ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ