മാഡ്രിഡ്: സ്പാനിഷ് കിംഗ്സ് ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ അത്‌ലറ്റികോ മാഡ്രിഡിനെ ബാഴ്സലോണയ്‌ക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. സുവാരസും മെസ്സിയും നൽകിയ ഗോളിന് ആന്റോയിൽ ഗ്രീസ്മാന് മാത്രമാണ് മറുപടിനൽകാനായത്.

കളിയുടെ ഏഴാം മിനിറ്റിൽ സുവാരസാമ് ആദ്യ ഗോൾ നേടിയത്. മഷരാനോ നൽകിയ പന്തുമായി ഒറ്റയ്‌ക്ക് മുന്നോട്ട് കയറിയ സുവാരസ് നാല് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോൾ നേടി. മുന്നോട്ട് കയറിവന്ന മാഡ്രിഡ് ഗോളി മിഗ്വെയ്ൽ മോയയുടെ നീക്കം പാളിയതാണ് ഗോൾ വീഴാൻ കാരണമായത്.

കളി 33 മത്തെ മിനിറ്റിലെത്തിയപ്പോൾ റാക്കിട്ടിച്ച് നൽകിയ പാസ്സ് ലോംഗ് റേഞ്ചർ ഷൂട്ടിലൂടെ ഗോളാക്കി മെസ്സി ബാഴ്സയുടെ ലീഡ് ഉയർത്തി. 59മത്തെ മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ഗോളാക്കിയാണ് മാഡ്രഡ് മുഖം രക്ഷിച്ചത്. ഫെബ്രുവരി ഏഴിന് നൗകാന്പിലാണ് രണ്ടാം പാദ മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ