/indian-express-malayalam/media/media_files/2026/01/04/barcelona-fermin-lopez-la-liga-2026-01-04-13-25-40.jpg)
Source: Barcelona FC, Instagram
Barcelona vs Espanyol: ബാഴ്സലോണയുടെ വിജയ തേരോട്ടത്തിന് എസ്പ്യാനോൾ സമനില പൂട്ടിടും എന്ന് തോന്നിച്ചായിരുന്നു ഇന്നത്തെ കാറ്റലൻ ഡെർബി പോര്. കഴിഞ്ഞ നവംബർ 25ന് ചാംപ്യൻസ് ലീഗിൽ ചെൽസിയോട് തോറ്റതിന് ശേഷം ഒരു മത്സരത്തിൽ പോലും ബാഴ്സ തോൽക്കുകയോ സമനിലയിലേക്ക് വീഴുകയോ ചെയ്തിട്ടില്ല. എന്നാൽ ഈ വിജയ കുതിപ്പിന് എസ്പ്യാനോൾ തടയിടും എന്ന് ആരാധകർ ഭയന്നു. പക്ഷേ എസ്പ്യാനോളിന്റെ തട്ടകത്തിൽ നടന്ന ലാ ലീഗ മത്സരത്തിൽ അവസാന മിനിറ്റുകളിൽ വല കുലുക്കി ബാഴ്സ വിജയ തേരോട്ടും തുടരുന്നു.
മികച്ച പോരാട്ടമാണ് എസ്പ്യാനോളിൽ നിന്ന് വന്നത്. പക്ഷേ ഓൺ ടാർഗറ്റിലേക്ക് 8 ഷോട്ടുകളുണ്ടായിട്ടും വല കുലുക്കാൻ അവർക്കായില്ല. 86, 90 മിനിറ്റുകളിൽ ആണ് ബാഴ്സയുടെ ഗോൾ വന്നത്. ഇതോടെ ലാ ലീഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റയലിൽ നിന്ന് പോയിന്റ് വ്യത്യാസം ഏഴായി ഉയർത്തി ബാഴ്സ ഒന്നാം സ്ഥാനത്തെ ആധിപത്യം ഉറപ്പിച്ചു.
Also Read: Viral Video: എന്നാലും എന്റെ മെസി... 'സിങ്കാരി എന്നെ കൊഞ്ചം' പാട്ടിന് മാസ് ഡാൻസ്
86ാം മിനിറ്റിൽ ഡാനി ഒൽമോയും 90ാം മിനിറ്റിൽ ലെവൻഡോസ്കിയുമാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. ഡാനി ഒൽമോയുടേയും ലെവൻഡോസ്കിയുടേയും ഗോളിന് വഴിയൊരുക്കിയത് ഫെർമിൻ ലോപ്പസ് ആണ്.
Also Read: 'ഗയ്സ്, പടച്ചോൻ എല്ലാത്തിനും സമയം നിശ്ചയിച്ചിട്ടുണ്ട്'; അവസാന നിമിഷം ആഗ്രഹം സാധിച്ച ത്രില്ലിൽ സഹൽ
ഈ ലാലീഗ സീസണിൽ ബാഴ്സയ്ക്കായി 12 മത്സരങ്ങളിൽ നിന്ന് നാല് ഗോളും നാല് അസിസ്റ്റുമാണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡറിൽ നിന്നും വന്നത്. ചാംപ്യൻസ് ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും രണ്ട് അസിസ്റ്റും ഈ സീസണിൽ ലോപ്പസിന്റെ അക്കൗണ്ടിലുണ്ട്.
Also Read: ആൻഫീൽഡിന്റെ ചരിത്രത്തിലെ കറുത്ത ഏടാകും; പണമെറിഞ്ഞ് സലയെ റാഞ്ചുക ആര്?
നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 16 ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി 49 പോയിന്റോടെയാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് 18 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ സമനില വഴങ്ങുകയും രണ്ട് മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു. 42 പോയിന്റ് ആണ് റയലിന് ഇപ്പോഴുള്ളത്.
Read More: Adrian Luna Transfer: കേരള ബ്ലാസ്റ്റേഴ്സ് വിട്ട് അഡ്രിയാൻ ലൂണ; ചേക്കേറൽ വിദേശ ക്ലബിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us