മഡ്രിഡ്: സെവിയ്യയെ തോൽപിച്ച് ബാർസിലോന കോപ ഡെൽ റെ കിരീടം നേടി. എതിരില്ലാത്ത 5 ഗോളിന് സെവിയ്യയെ തകർത്താണ് ബാഴ്സലോണ ചാംപ്യന്മാരായത്. ഈ സീസണിലെ ബാർസയുടെ ആദ്യ കിരീടമാണിത്. തുടർച്ചയായ നാലാം കോപ ഡെൽ റെ കിരീട നേട്ടവും.

ആദ്യ പകുതിക്ക് മുൻപുതന്നെ സെവിയയ്ക്കെതിര 3 ഗോളുകൾ ബാഴ്സ നേടി. 14-ാം മിനിറ്റിൽ സുവാരസാണ് ആദ്യ ഗോൾ നേടിയത്. ഫിലിപ്പ് കൗട്ടിന്യോയുടെ പാസ് സുവാരസ് വലയിലാക്കുകയായിരുന്നു. 31-ാം മിനിറ്റിൽ ലയണൽ മെസിയുടെ പേരിൽ രണ്ടാം ഗോൾ വീണു. 40-ാം മിനിറ്റിൽ സുവാരസ് വക വീണ്ടും ഗോൾവല ചലിച്ചു.

രണ്ടാം പകുതിയിൽ ബാഴ്സകുപ്പായത്തിൽ അവസാന ഫൈനൽ കളിക്കുന്ന ക്യാപ്റ്റൻ ആന്ദ്രെ ഇനിയസ 54-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. 69-ാം മിനിറ്റിൽ കൗട്ടിന്യോ പെനാൽട്ടി ഗോളിലൂടെ അഞ്ചാം ഗോളും നേടി മൽസരം പൂർത്തിയാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ