സ്‌പെയിൻ: പ്രമുഖ ക്ലബായ ബാഴ്സിലോണയുടെ പുതിയ പരിശീലകനായി ഏർനേസ്റ്റോ വാൽവെർദേയെ തിരഞ്ഞെടുത്തു. നിലവിലെ പരിശീലകനായ ലൂയിസ് എൻറീക്വെ സ്ഥാനം ഒഴിയുന്നതോട് കൂടിയാണ് ബാഴ്സിലോണ തങ്ങളുടെ പുതിയ പരിശീലകനെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാഴ്സയുടെ മുൻ താരമാണ് പുതിയ പരിശീലകനായ ഏർനേസ്റ്റോ വാൽവെർദേ . 3 വർഷത്തേക്കാണ് വാൽവെർദേയുമായുള്ള കരാർ.

സ്പാനിഷ് ലീഗിൽ നിരവധി ക്ലബുകളെ പരിശീലിപ്പിച്ച ഏർനേസ്റ്റോ വാൽവെർദേ പരിചയ സമ്പന്നനാണ്. ലാലിഗയിലെ പ്രമുഖ ക്ലബായ അത്‌ലറ്റിക്കോ ബിൽവാവോയിൽ നിന്നാണ് ഏർനേസ്റ്റോ വാൽവെർദേ ബാഴ്സയിലേക്ക് എത്തുന്നത്. 5 വർഷമായി അത്‌ലറ്റിക്കോ ബിൽവായോടെ പരിശീലകനാണ് ഏർനേസ്റ്റോ വാൽവെർദേ .


വരുന്ന വ്യാഴാഴ്ച പുതിയ പരിശീലകനെ ന്യൂകാമ്പിൽ അവതരിപ്പിക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ക്ലബിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ ഏർനേസ്റ്റോ വാൽവെർദേയ്ക്ക് കഴിയുമെന്ന് ക്ലബ് പ്രസിഡൻഡ് ജോസഫ് മരിയ ബാർമെറ്റോ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook