scorecardresearch
Latest News

ലാലിഗ: അപരാജിതരായി ബാഴ്സിലോണ കിരീടത്തിലേക്ക്

ലാലീഗയിൽ പുതിയ റെക്കോഡ് കുറിച്ച് ബാഴ്സിലോണ

ലാലിഗ: അപരാജിതരായി ബാഴ്സിലോണ കിരീടത്തിലേക്ക്

ലാലിഗയിൽ അപരാജിതരായി ബാഴ്സിലോണ മുന്നോട്ട്. തോൽവി അറിയാതെ 39 മത്സരങ്ങൾ ബാഴ്സിലോണ പൂർത്തിയാക്കി. ഇന്നലെ നടന്ന മത്സരത്തിൽ വലൻസിയയെ 1 എതിരെ 2 ഗോളുകൾക്കാണ് ബാഴ്സിലോണ തകർത്തത്. ലാലീഗയിൽ സീസണിൽ ഇതുവരെ ബാഴസിലോണ തോൽവി അറിഞ്ഞിട്ടില്ല. 32 മത്സരങ്ങ പിന്നിടുമ്പോൾ 82 പോയിന്റുമായി ബാഴ്സിലോണ കിരീടം ഉറപ്പിച്ചു കഴിഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ എ.എസ് റോമയോടേറ്റ അപ്രതീക്ഷിത തോൽവിക്ക് ശേഷമുളള ആദ്യ മത്സരമായിരുന്നു ബാഴ്സയ്ക്ക് ഇത്. മെസി നിറംമങ്ങിയെങ്കിലും കുട്ടീഞ്ഞോയും സുവാരസും മികച്ച പ്രകടനം പുറത്തെടുത്തു.
15 ആം മിനുറ്റിൽ കുട്ടീഞ്ഞോ നൽകിയ പാസിൽ നിറയൊഴിച്ച് സുവാരസ് ബാഴ്സയ്ക്ക് ലീഡ് നൽകി.

രണ്ടാംപകുതിയുടെ തുടക്കത്തിൽ സാമുവൽ ഉംറ്റിറ്റിയുടെ ഗോളിലൂടെ ബാഴ്സ തങ്ങളുടെ ലീഡ് രണ്ടായി ഉയർത്തുകയായിരുന്നു. മത്സരം അവസാനിക്കാൻ 3 മിനുറ്റ് ശേഷിക്കെ ഡാനി പരേഹോയാണ് വലൻസിയയുടെ ആശ്വാസഗോൾ നേടിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Barcelona 2 1 valencia la liga leaders break all time unbeaten record