സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാർ ജയം സ്വന്തമാക്കിയത്. ഗോൾ മഴയ്ക്ക് പിന്നാലെ റെഡ് കാർഡുകളും കളം നിറഞ്ഞ മത്സരം ഏറെ വാശിയേറിയതായിരുന്നു. മത്സരത്തിലുടനീളം ബാഴ്സയുടെ ആധിപത്യമായിരുന്നു. നാല് വ്യത്യസ്തമായ ഗോളുകളിലൂടെയാണ് കറ്റാലൻ പട വിജയം സ്വന്തമാക്കിയത്.
In #BarçaSevilla, @arthurhromelo had his first 2-assist game in 51 appearances for us across all competitions. pic.twitter.com/3a2mEqZt7e
— FC Barcelona (@FCBarcelona) October 7, 2019
ലൂയി സുവാരസിന്റെ ഗോളിലൂടെയാണ് ബാഴ്സലോണ ആദ്യം മുന്നിലെത്തിയത്. 27-ാം മിനിറ്റിൽ ഒരു ബൈസിക്കിൾ കിക്കിലൂടെയായിരുന്നു സുവാരസിന്റെ ഗോൾ. തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ ഗോൾ വീണതോടെ സെവില്ല സമ്മർദ്ദത്തിലായി. അധികം വൈകാതെ തന്നെ അർത്യൂറോ വിദാൽ ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയർത്തി. 32-ാം മിനിറ്റിലായിരുന്നു വിദാലിന്റെ ഗോൾ. അടുത്ത അവസരം ഡെമ്പലയുടേത്. ഇത്തവണ ഗോളിന് വഴിയൊരുക്കിയതും വിദാൽ തന്നെ. 35-ാം മിനിറ്റിൽ ഡെമ്പലെ ബാഴ്സയ്ക്ക് മൂന്നാം ഗോളിന്റെ മേധാവിത്വം നൽകി.
Also Read: ഹീറോയായി ഷമി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോൾ വീണ ആത്മവിശ്വാസത്തിലിറങ്ങിയ ബാഴ്സയുടെ നിയന്ത്രണത്തിലായിരുന്നു. 78-ാം മിനിറ്റിൽ സാക്ഷാൽ ലയണൽ മെസി ഗോൾ പട്ടിക പൂർത്തിയാക്കി. വിജയം ഉറപ്പിച്ച മത്സരത്തിൽ പിന്നീട് കണ്ടത് അനാവശ്യ റെഡ് കാർഡുകൾ. അടുത്തടുത്ത മിനിറ്റിൽ റൊണാൾഡും ഡെമ്പലയും റെഡ്കാർഡ് കണ്ട് പുറത്തായി. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും ബാഴ്സയ്ക്ക് സാധിച്ചു.