ചിറ്റഗോങ്: ഫീൽഡിങ്ങിനിടെ അമ്പയറായി അഭിനയിച്ച ബംഗ്ലാദേശ് താരത്തിനെതിരെ നടപടി വരുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് ബംഗ്ലാദേശ് ബാറ്റ്സ്മാൻ നാസിർ ഹുസ്സൈൻ അമ്പയറാകാൻ ശ്രമിച്ചത്.

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്ങ്സിൽ പാറ്റ് കുമ്മിൻസിനെതിരെ എൽബിഡബ്ലു അപ്പീൽ നടത്തിയപ്പോഴാണ് നാസിർ ഹുസ്സൈന്റെ തമാശ. അപ്പീല്‍ അംബയര്‍ നൈഗല്‍ ല്ലോങ് നിഷേധിച്ചെങ്കിലും ബംഗ്ലാദേശ് റിവ്യൂ നൽകി. തേര്‍ഡ് അംബയര്‍ റിവ്യൂ പരിശോധിക്കുന്നതിനിടെ മിഡ്ഡ് ഓഫീല്‍ ഫീല്‍ഡ് ചെയ്തിരുന്ന ബംഗ്ലാ താരം അമ്പയറുടെ അടുത്തേക്ക് വന്നു. തേർഡ് അമ്പയർ കുമ്മിൻസ് ഔട്ടാണെന്ന് വിധിച്ചതോടെ നൈജൽ ലോങ് തന്റെ തീരുമാനം തിരുത്തി, നൈജൽ ലോങ്ങിനെ അനുകരിച്ച നാസിർ ഹുസൈൻ സ്വയം അംമ്പയറുമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ