/indian-express-malayalam/media/media_files/2026/01/21/bangladesh-cricket-2026-01-21-20-29-30.jpg)
ചിത്രം: എക്സ്
ട്വന്റി-20 ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, സുപ്രധാന തീരുമാനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഇന്ത്യയിൽ കളിക്കാൻ തയ്യാറായില്ലെങ്കിൽ ബംഗ്ലാദേശിനു പകരം സ്കോട്ട്ലൻഡിനെ പരിഗണിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ ഐസിസി അറിയിച്ചു. ഇന്ത്യയിൽ കളിക്കാൻ തയ്യാറാണോ എന്ന് അറിയിക്കാൻ 24 മണിക്കൂർ സമയവും ബംഗ്ലാദേശിന് അനുവദിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് പിന്മാറുകയാണെങ്കിൽ ഗ്രൂപ്പ് സിയിൽ പകരക്കാരായി സ്കോട്ട്‌ലൻഡ് ലോകകപ്പ് കളിക്കും. ഐസിസി ബോർഡ് മീറ്റിംഗിൽ നടന്ന വോട്ടെടുപ്പിൽ ബംഗ്ലാദേശിന് വൻ തിരിച്ചടി നേരിടുകയായിരുന്നു. 16 അംഗ ബോർഡിൽ ബംഗ്ലാദേശും പാക്കിസ്ഥാനും ഒഴികെ ബാക്കി 14 പേരും നിലവിലെ ഷെഡ്യൂൾ മാറ്റേണ്ടതില്ലെന്ന് വോട്ട് ചെയ്തു.
Also Read: ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20 ടിക്കറ്റ് വിൽപ്പന; സമയം; എങ്ങനെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ
സ്വതന്ത്ര ഏജൻസികളെക്കൊണ്ട് ഐസിസി നടത്തിയ സുരക്ഷാ പരിശോധനയിൽ ബംഗ്ലാദേശ് ടീമിന് ഇന്ത്യയിൽ യാതൊരു സുരക്ഷാ ഭീഷണിയുമില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സുരക്ഷാ വിലയിരുത്തലുകളടക്കം പരിഗണിച്ച ശേഷമായിരുന്നു ബോർഡിന്റെ തീരുമാനം.
Also Read: സഞ്ജുവിന്റെ തൂക്കിയടി നേരിട്ട് കാണണ്ടേ? ഗ്രീൻഫീൽഡ് സ്റ്റേഡിയം ഐപിഎൽ വേദിയായേക്കും
ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ബിസിസിഐ നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെത്തുടർന്ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ നിലപാടെടുക്കുകയായിരുന്നു. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ കൊൽക്കത്തയിലും മുംബൈയിലുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഇറ്റലി, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകൾ.
Read More: കോഹ്‌ലി കുടിച്ച ആ കറുത്ത പാനീയം ഏതാണ്? പിക്കിൾ ജ്യൂസ് ഷോട്ടിന്റെ രഹസ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us