scorecardresearch

ബംഗ്ലാദേശിലെ ഭൂചലനം; അയർലൻഡിനെതിരായ ടെസ്റ്റ് മത്സരവും തടസപ്പെട്ടു

Bangladesh Earthquake: താത്കാലിക ആവശ്യങ്ങൾക്കായി നിർമിക്കപ്പെട്ട ചില കെട്ടിടങ്ങളും മറ്റും ഭൂചലനത്തിൽ തകർന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

Bangladesh Earthquake: താത്കാലിക ആവശ്യങ്ങൾക്കായി നിർമിക്കപ്പെട്ട ചില കെട്ടിടങ്ങളും മറ്റും ഭൂചലനത്തിൽ തകർന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

author-image
Sports Desk
New Update
Bangladesh Earthquake Ireland vs Bangladesh Match

Photograph: (Representative Image)

ബംഗ്ലാദേശിലുണ്ടായ ഭൂചലനത്തെ തുടർന്ന് ബംഗ്ലാദേശ്-അയർലൻഡ് ടെസ്റ്റ് മത്സരം തടസപ്പെട്ടു. ധാക്കയിലെ മിർപൂർ ആണ് ബംഗ്ലാദേശിന്റെ അയർലൻഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ വേദി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഭൂചലനത്തിന്റെ പ്രകമ്പനം ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തിൽ അനുഭവപ്പെട്ടത്. അയർലൻഡ് ഇന്നിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് മത്സരം നിർത്തി വയ്ക്കേണ്ടി വന്നത്. 

Advertisment

ഇന്ത്യൻ സമയം രാവിലെ 10.08ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബംഗ്ലാദേശിലെ നർസിംഗ്ഡയിൽ നിന്ന് 13 കിമീ  തെക്ക്-പടിഞ്ഞാർ മാറിയാണ്. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്. ബംഗ്ലാദേശിലുണ്ടായ ഈ ഭൂചലനം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ രണ്ട് രാജ്യങ്ങളിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Also Read: നാലാം മത്സരത്തിലും ജയിക്കാനാവാതെ കേരളം; ഒരു വിക്കറ്റിന് രക്ഷപെട്ട് മധ്യപ്രദേശ്

ഭൂചലനം അനുഭവപ്പെട്ടതോടെ ധാക്കയിൽ ജനങ്ങൾ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി തുറസായ സ്ഥലങ്ങളിൽ ഒത്തുകൂടി. താത്കാലിക ആവശ്യങ്ങൾക്കായി നിർമിക്കപ്പെട്ട ചില കെട്ടിടങ്ങൾ തകർന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Also Read: വിഘ്നേഷ് പുത്തൂർ കോടികൾ വാരുമോ? ഇവരുടെ റഡാറിൽ മലയാളി താരം; റിപ്പോർട്ട്

2022ൽ അയർലൻഡ്-സിംബാബ്വെ മത്സരത്തിന് ഇടയിൽ ഏതാനും സെക്കൻഡ് മാത്രം നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടിരുന്നു. ട്രിനിഡാഡിൽ ആയിരുന്നു ഈ മത്സരം നടന്നത്. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. എന്നാൽ കളിക്കാർ ഭൂചലനം സംഭവിക്കുന്നത് അറിഞ്ഞില്ല. മത്സരം തടസപ്പെട്ടില്ലെങ്കിലും കമന്ററി ബോക്സിലിരുന്നവർക്ക്  ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

Also Read: ഞങ്ങളെ പഴിക്കേണ്ട! 4 ദിവസം മുൻപേ ബിസിസിഐ പിച്ച് ഏറ്റെടുത്തു; ഗാംഗുലിയുടെ വെളിപ്പെടുത്തൽ

ബംഗ്ലാദേശ്-അയർലൻഡ് മത്സരം

ഭൂചലനം അനുഭവപ്പെട്ട് ഏതാനും മിനിറ്റുകൾക്ക് ശേഷം അയർലൻഡ്-ബംഗ്ലാദേശ് മത്സരം പുനരാരംഭിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 20 ഓവറിലേക്ക് കളി എത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 89 റൺസ് എന്ന നിലയിൽ ആണ്. ബംഗ്ലാദേശിന്റെ ലീഡ് 300 പിന്നിട്ടു. അയർലൻഡിന്റെ ഒന്നാം ഇന്നിങ്സ് 265 റൺസിന് അവസാനിച്ചിരുന്നു. 

Read More: ഇനി നമ്മുടെ പയ്യൻ യെല്ലോ, നമ്മളും! മരണ മാസ് ഐറ്റവുമായി സഞ്ജുവും ബേസിലും; Sanju Samson

Earthquake Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: