scorecardresearch

ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് താരം മെഹ്ദി ഹസന്‍ വിവാഹിതനായി

ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട 17 അംഗ ബംഗ്ലാദേശി ടീമില്‍ അദ്ദേഹവും ഉണ്ടായിരുന്നു

ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട 17 അംഗ ബംഗ്ലാദേശി ടീമില്‍ അദ്ദേഹവും ഉണ്ടായിരുന്നു

author-image
Sports Desk
New Update
ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് താരം മെഹ്ദി ഹസന്‍ വിവാഹിതനായി

ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ കഴിഞ്ഞയാഴ്ച്ച നടന്ന ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബംഗ്ലാദേശി ക്രിക്കറ്റ് താരം വിവാഹിതനായി. ഓഫ് സ്പിന്നറായ മെഹ്ദി ഹസനാണ് വെളളിയാഴ്ച്ച വിവാഹിതനായത്. ന്യൂസിലന്റില്‍ പര്യടനം നടത്തയെ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട 17 അംഗ ബംഗ്ലാദേശി ടീമില്‍ അദ്ദേഹവും ഉണ്ടായിരുന്നു.

Advertisment

ഭീകരാക്രമണത്തിനിടെ പളളിയുടെ സമീപത്ത് ഉണ്ടായിരുന്ന ക്രിക്കറ്റ് താരങ്ങള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നവരെ കണ്ടതായി ടീം മാനേജര്‍ ഖാലിദ് മഷൂദ് പറഞ്ഞിരുന്നു. ഭീകരാക്രമണം നടന്ന് കുറച്ച് മിനുട്ടുകള്‍ക്ക് ശേഷമാണ് ടീം എത്തിയത്. ഏറെ നാളായി പ്രണയത്തിലായിരുന്ന റബെയ അക്തറിനെ താന്‍ വിവാഹം ചെയ്തതായി മെഹ്ദി തന്നെയാണ് പറഞ്ഞത്. ബംഗ്ലാദേശിലെ ഖുല്‍നയില്‍ വെച്ചാണ് വിവാഹം നടന്നത്.

'പുതിയൊരു ജീവിതം തുടങ്ങുകയാണ്. എന്റെ ആരാധകരോടും സ്നേഹിതരോടും നിങ്ങളുടെ അനുഗ്രഹം തേടുകയാണ്. ദൈവത്തിന്റെ അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവട്ടെ,' മെഹ്ദി ഹസന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Cricket Bangladesh Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: