scorecardresearch

ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ബംഗ്ലാദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം

Bangladesh Cricket Coach Dies: തന്റെ കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ സാക്കിയെ അറിയാമെന്നും ഷക്കീബ് പറഞ്ഞു

Bangladesh Cricket Coach Dies: തന്റെ കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ സാക്കിയെ അറിയാമെന്നും ഷക്കീബ് പറഞ്ഞു

author-image
Sports Desk
New Update
Bangladesh Coach Zaki Dies

ബംഗ്ലാദേശ് പ്രീമിയർ ലീഗിന് ഇടയിൽ ധാക്ക ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ച് മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണ് മരിച്ചു. രാജ്ഷാഹി വാരിയേഴ്സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് സംഭവം. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Advertisment

ഗ്രൗണ്ടിൽ വെച്ച് സാക്കി കുഴഞ്ഞുവീണപ്പോൾ ടീമുകളുടെ മെഡിക്കൽ സംഘം ഇദ്ദേഹത്തെ പരിശോധിക്കുകയും സിപിആർ നൽകുകയും ചെയ്തു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. 

Also Read: വൈഭവ് സൂര്യവൻഷി ക്യാപ്റ്റൻ; അണ്ടർ 19 ലോകകപ്പ്, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡ്

സാക്കിക്ക് ആദരാഞ്ജലിയർപ്പിച്ച് ഇരു ടീമിലേയും കളിക്കാർ മത്സരത്തിനിടയിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു. ഷക്കീബ് അൽ ഹസൻ ഉൾപ്പെടെയുള്ള ബംഗ്ലാദേശ് താരങ്ങൾ സാക്കിക്ക് ആദരാഞ്ജലിയർപ്പിച്ചു.

Also Read: Vaibhav Suryavanshi: കുട്ടികൾക്കുള്ള ഉയർന്ന ബഹുമതി; രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ച് വൈഭവ് സൂര്യവൻഷി

 "അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിനായി ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് മരണം സംഭവിച്ചത്. കുടുംബത്തിനെ അനുശോചനം അറിയിക്കുന്നു," ഷക്കീബ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 

Also Read: ഗംഭീർ കാണുന്നുണ്ടല്ലോ അല്ലേ? ഗ്യാലറിയിൽ നിന്ന് ഉറക്കെ കാണികളുടെ ചോദ്യം

തന്റെ കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ സാക്കിയെ അറിയാമെന്നും ഷക്കീബ് പറഞ്ഞി. സാക്കിയുമായി സംസാരിച്ചതിന്റെ നല്ല ഓർമകൾ മനസിലുണ്ടെന്നും ബംഗ്ലാദേശ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

Read More: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി

Bangladesh Cricket Team Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: