scorecardresearch

സൂപ്പര്‍ താരം പുറത്ത്; ചരിത്രം ലക്ഷ്യമിട്ട് ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി

ബംഗ്ലാദേശിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കി. 240 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ 202 റണ്‍സെടുക്കാനേ സാധിച്ചുളളൂ.

ബംഗ്ലാദേശിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കി. 240 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ 202 റണ്‍സെടുക്കാനേ സാധിച്ചുളളൂ.

author-image
WebDesk
New Update
സൂപ്പര്‍ താരം പുറത്ത്; ചരിത്രം ലക്ഷ്യമിട്ട് ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി

ദുബായ്: ഇന്ത്യയ്‌ക്കെതിരായ ഏഷ്യാകപ്പ് ഫൈനലിന് മുന്‍പ് ബംഗ്ലാദേശിന് കനത്ത പ്രഹരം. വിരലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ഫൈനലില്‍ കളിക്കാനാവില്ല. നാട്ടിലേക്ക് മടങ്ങിയ ഷാക്കിബ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തി.

Advertisment

വിരലിന് നീര് വര്‍ദ്ധിച്ചതിനാല്‍ ഷാക്കിബിന് ബാറ്റേന്താന്‍ കഴിയുന്നില്ലെന്ന് മാനേജര്‍ ഖലീദ് മഹമൂദ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. താരത്തിന് ശസ്ത്രക്രിയ അനിവാര്യമാണെന്നും തുടര്‍ ചികിത്സകള്‍ക്കായി ഉടന്‍ യുഎസ്എയിലേക്ക് പോകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ തോല്‍പ്പിക്കുമെന്നും ഫൈനലിലെത്തി ഇന്ത്യയോട് പകരം ചോദിക്കുമെന്നും പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍ ആണ് ഇന്നലെ പറഞ്ഞത്. എന്നാല്‍ ബംഗ്ലാദേശിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കി. 240 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ 202 റണ്‍സെടുക്കാനേ സാധിച്ചുളളൂ.

പാക്കിസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. നാലോവര്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ പാക്കിസ്ഥാന് മൂന്നു വിക്കറ്റാണ് നഷ്ടമായത്. ഫഖര്‍ സമാനും ബാബര്‍ അസമും ഒരു റണ്‍സെടുത്തും സര്‍ഫ്രാസ് 10 റണ്‍സെടുത്തും പുറത്തായി. ഷൊയ്ബ് മാലിക് (30) ആസിഫ് അലി (31) കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല. മാലിക്കിന്റെ വിക്കറ്റ് വീഴ്ത്തി റൂബൈല്‍ ബുസൈന്‍ ആ കൂട്ടുകെട്ട് പൊളിച്ചു.

Advertisment

ആസിഫ് അലിയും ഫഖര്‍ സമാനും 71 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി പാക് ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും ആസിഫ് അലിയുടെ വിക്കറ്റെടുത്ത് ബംഗ്ലാദേശ് വിജയത്തിന് തടയിട്ടു. പിന്നീടങ്ങോട്ട് വിക്കറ്റുകള്‍ വീണത് പെട്ടെന്നായിരുന്നു. ഒടുവില്‍ 202 റണ്‍സിന് പാക്കിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫിഖര്‍ റഹീമിന്റെയും മുഹമ്മദ് മിഥുന്റെയും മികച്ച ബാറ്റിങ്ങിലാണ് 239 റണ്‍സെടുത്തത്. മുഷ്ഫിഖര്‍ 99 റണ്‍സെടുത്തു. മുഹമ്മദ് മിഥുന്‍ 60 റണ്‍സ് എടുത്തു. ഇരുവരും ചേര്‍ന്ന് 144 റണ്‍സിന്റെ കൂട്ടകെട്ടാണുണ്ടാക്കിയത്

Indian Cricket Team Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: