‘ബലോൻ ദ്യോർ’ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നിനാണ് ഫ്രാന്‍സില്‍ ബലോൻ ദ്യോർ പുരസ്‌കാരം പ്രഖ്യാപിക്കുക. എന്നാല്‍, പ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്കു മുന്‍പേ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ബലോൻ ദ്യോർ ലിസ്റ്റ് ലീക്കായതാണോ അതോ ഇത് വ്യാജമാണോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇന്നലെ മുതലാണ് ഈ ചിത്രം പ്രചരിച്ചു തുടങ്ങിയത്. ഇറ്റാലിയ മീഡിയ സെറ്റ് വഴിയാണ് ചിത്രം പ്രചരിച്ചു തുടങ്ങിയത്. ബലോൻ ദ്യോർ പട്ടിക ചോര്‍ന്നതാകാനാണ് സാധ്യതയെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രചരിച്ചുകൊണ്ടിരിക്കുന്ന പട്ടിക അനുസരിച്ചാണെങ്കില്‍ ‘ബലോൻ ദ്യോർ’ പുരസ്‌കാരം ബാഴ്‌സയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്കാണ് ലഭിക്കേണ്ടത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മെസിക്ക് 446 പോയിന്റാണ് ഉള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള താരം ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ ഡിക് ആണ്. വാന്‍ ഡികിന് 382 പോയിന്റാണ് ഉള്ളത്. മൊഹമ്മദ് സലയാണ് 179 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. അഞ്ച് തവണ ബലോൻ ദ്യോർ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ നാലാം സ്ഥാനത്താണ്. റൊണാള്‍ഡോയ്ക്ക് 133 പോയിന്റ് മാത്രമാണ് പട്ടികയില്‍ കാണിച്ചിരിക്കുന്നത്.

ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്നത് ലീക്കായോ?; താരങ്ങളുടെ പോയിന്റ് അടക്കമുള്ള ചിത്രം വൈറല്‍ 

Read Also: ധോണി ടി-20 ലോകകപ്പില്‍ കളിക്കുമോ?; ഉത്തരവുമായി ഗാംഗുലി

30 പുരുഷ താരങ്ങളും 20 വനിതാ താരങ്ങളുമാണ് അവാർഡിനായി രംഗത്തുള്ളത്. ലോകമെമ്പാടുമുള്ള 180 മാധ്യമ പ്രവർത്തകരുടെ വോട്ടെടുപ്പിലൂടെയാണ് വിജയികളെ നിർണയിക്കുക. ലയണൽ മെസി അഞ്ച് തവണ ‘ബലോൻ ദ്യോർ’ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ്. കഴിഞ്ഞ വര്‍ഷം ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് ‘ബലോൻ ദ്യോർ’ നേടിയത്. അതിനു മുൻപുള്ള പത്ത് വർഷങ്ങളിൽ മെസിയും റൊണാൾഡോയും ചേർന്ന് മാറിമാറിയാണ് പുരസ്കാരം നേടിയത്. നേരത്തെ പ്രഖ്യാപിച്ച ഫിഫയുടെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ലയണൽ മെസി സ്വന്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook