scorecardresearch
Latest News

ബാല്ലൺ ഡിയോർ പുരസ്കാരം ഇനി മാറ്റങ്ങളോടെ; ഇനി സീസണിലെ പ്രകടനത്തെ അടിസ്ഥാനമാക്കും

ആദ്യം വ്യക്തിഗത പ്രകടനം, പിന്നീട് ടീം പ്രകടനം, ഒടുവിൽ ഫെയർ പ്ലേ എന്നിവയെ അടിസ്ഥാനമാക്കിയാണ് പുരസ്കാരത്തിനുള്ള മാനദണ്ഡം നിർണയിക്കുക

ബാല്ലൺ ഡിയോർ പുരസ്കാരം ഇനി മാറ്റങ്ങളോടെ; ഇനി സീസണിലെ പ്രകടനത്തെ അടിസ്ഥാനമാക്കും

ഒരു കലണ്ടർ വർഷത്തിനുപകരം ഒരു സാധാരണ യൂറോപ്യൻ സീസണിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ബാല്ലൺ ഡിയോർ ഇനി മുതൽ നൽകുകയെന്ന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അറിയിച്ചു. പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച മറ്റ് മാറ്റങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിലെ കുറവും ഉൾപ്പെടുന്നു. ഒരു പ്ലേയറുടെ കരിയർ നേട്ടങ്ങളും വോട്ടർമാർ ഇനി പരിഗണിക്കില്ല.

ഫ്രാൻസ് ഫുട്ബോൾ മാഗസിൻ 1956 മുതൽ എല്ലാ വർഷവും പുരുഷന്മാർക്കും 2018 മുതൽ എല്ലാ വർഷവും സ്ത്രീകൾക്കും അവാർഡ് നൽകുന്നു, എന്നിരുന്നാലും കോവിഡ് പകർച്ചവ്യാധി കാരണം 2020 ൽ ഇവ രണ്ടും റദ്ദാക്കപ്പെട്ടു.

“ഇനി ജനുവരി മുതൽ ഡിസംബർ വരെ ഇല്ല,” മാഗസിൻ ട്വിറ്ററിൽ പറഞ്ഞു. “ആഗസ്റ്റ് മുതൽ ജൂലൈ വരെയുള്ള ഒരു ക്ലാസിക് ഫുട്ബോൾ സീസണിന്റെ അടിസ്ഥാനത്തിലാണ് ബാല്ലൺ ഡിയോർ ഇനി സമ്മാനിക്കുന്നത്,”ട്വീറ്റിൽ പറയുന്നു.

മാറ്റം അർത്ഥമാക്കുന്നത് അടുത്ത ബാലൺ ഡി ഓർ അവാർഡ് ജൂലൈയിൽ നടക്കുന്ന വനിതാ യൂറോപ്യൻ ചാമ്പ്യൻഷിപ്പോടെ അവസാനിക്കുന്ന 2021-22 സീസണെ അടിസ്ഥാനമാക്കിയാവും എന്നാണ്. അടുത്ത അവാർഡ് ദാന ചടങ്ങ് ഒക്ടോബറിൽ നടക്കും.

നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ലോകകപ്പ് അടുത്ത സീസൺ ആവുന്നത് വരെ പരിഗണിക്കില്ല.

പുരുഷന്മാരുടെ വോട്ടർമാരുടെ എണ്ണം 170 ൽ നിന്ന് 100 ആയി കുറയും. സ്ത്രീകൾക്ക് 50 വോട്ടർമാരുണ്ടാവും.

അവാർഡിന്റെ മാനദണ്ഡവും മാഗസിൻ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം വ്യക്തിഗത പ്രകടനം, പിന്നീട് ടീം പ്രകടനം, ഒടുവിൽ ഫെയർ പ്ലേ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് മാനദണ്ഡം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ballon dor award undergoes significant changes all you need to know