Ballon d’Or 2021 Award Ceremony Date and Time, Live Streaming: ഫുട്ബോളിലെ തന്നെ ഏറ്റവും രാജകീയമായ ബാലൺ ദി ഓര്‍ പുരസ്കാര വിതരണ ചടങ്ങ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ വോട്ട് ചെയ്തതിന് ശേഷം മികച്ച പുരുഷ, വനിതാ താരങ്ങളെ തിരഞ്ഞെടുക്കുന്ന ഫ്രാൻസ് ഫുട്ബോൾ ആണ് ബാലൺ ഡി ഓർ ചടങ്ങ് സംഘടിപ്പിക്കുന്നത്.
2019 ല്‍ ബാലൺ ദി ഓര്‍ പുരസ്കാരം നേടിയത് അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയായിരുന്നു. ഇതുവരെ ആറ് തവണയാണ് മെസി പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. 2020 ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുരസ്കാരം നല്‍കുന്നത് ഒഴിവാക്കിയിരുന്നു. 30 താരങ്ങളുടെ ചുരുക്കപ്പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ പുറത്തു വിട്ടു.
ലയണല്‍ മെസി, കരീം ബെന്‍സീമ (ഫ്രാന്‍സ്), റോബര്‍ട്ട് ലെവന്‍ഡോസ്കി (പോളണ്ട്) എന്നിവരാണ് മുന്‍പന്തിയിലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് തവണ പുരസ്കാരം സ്വന്തമാക്കിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ അവസാന മുന്നിലെത്തിയില്ല എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. കോപ്പ അമേരിക്ക കിരീട നേട്ടം മെസിക്ക് മുന്‍തൂക്കം നല്‍കുന്നു.
When is the 2021 Ballon d’Or ceremony? എന്നാണ് ബാലൺ ദി ഓര്‍ പുരസ്കാര വിതരണം?
2021 ലെ ബാലൺ ദി ഓര്‍ പുരസ്കാര വിതരണം നവംബര്‍ 29 നാണ്.
What time is the 2021 Ballon d’Or ceremony? ബാലൺ ദി ഓര്‍ പുരസ്കാര വിതരണ സമയം?
2021 ലെ ബാലന്‍ ദി ഓര്‍ പുരസ്കാര വിതരണം ഇന്ത്യന്‍ സമയം രാത്രി ഒരു മണിയ്ക്കാണ്.
Which channel will air the 2021 Ballon d’Or ceremony? ബാലൺ ദി ഓര്‍ പുരസ്കാര വിതരണത്തിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?
ബാലൺ ദി ഓര്‍ പുരസ്കാര വിതരണത്തിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാന്‍ സാധിക്കും.
Where can I watch the live streaming of the 2021 Ballon d’Or ceremony? ബാലൺ ദി ഓര്‍ പുരസ്കാര വിതരണത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
ബാലൺ ദി ഓര്‍ പുരസ്കാര വിതരണത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്സ്റ്റാര്‍ ആപ്പില്‍ കാണാന്‍ സാധിക്കും.