പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: പ​ന്ത് ചു​ര​ണ്ട​ൽ‌ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രി​ക്ക​റ്റ് പ്രേ​മി​ക​ളോ​ട് മാ​പ്പു​പ​റ​ഞ്ഞ് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നോ​ടും ക്രി​ക്ക​റ്റ് പ്രേ​മി​ക​ളോടും മാ​പ്പു​പ​റ​യു​ക​യാ​ണെ​ന്ന് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ സി​ഇ​ഒ ജെ​യിം​സ് സ​ത​ർ​ല​ൻ​ഡ് പ​റ​ഞ്ഞു. അതേസമയം പന്ത് ചുരണ്ടൽ വിവാദത്തിൽ പിടിക്കപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻകോഫ്റ്റ് എന്നിവരെ നാട്ടിലേക്ക് തിരിച്ചയച്ചു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന​കം ഇവർക്കെതിരായ ന​ട​പ​ടി പ്രഖ്യാപിക്കുമെന്നും സതർലൻഡ് വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ പരിശീലകൻ ഡാരൻ ലീമാന് പങ്കില്ലെന്നും ക്യാ​പ്റ്റ​ൻ സ്റ്റീ​വ് സ്മി​ത്തി​നും വൈ​സ് ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് വാ​ർ​ണ​ർ​ക്കും ബാ​ൻ​ക്രോ​ഫ്റ്റി​നും മാ​ത്ര​മാ​ണ് ഇതിൽ പ​ങ്കു​ള്ള​തെന്നും അദ്ദേഹം പറഞ്ഞു. ഇ​വ​ർ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി ജെ​യിം​സ് സ​ത​ർ​ല​ൻ​ഡ് അ​റി​യി​ച്ചു. പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും ഡാ​ര​ൻ ലേ​മാ​നെ നീ​ക്കി​ല്ലെ​ന്നും ജെ​യിം​സ് സ​ത​ർ​ല​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

നാട്ടിലേക്ക് അയക്കുന്ന താരങ്ങൾക്ക് പകരമായി മാ​റ്റ് റെ​ൻ​ഷോ, ജോ ​ബേ​ൺ​സ്, ഗ്ലെൻ മാ​ക്സ്‌​വെ​ൽ എ​ന്നി​വ​രെ അ​വ​സാ​ന ടെ​സ്റ്റി​നു​ള്ള ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ടിം ​പേ​യ്ൻ അ​വ​സാ​ന ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​യെ ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ