/indian-express-malayalam/media/media_files/uploads/2018/03/steve-smith-David-Warner-Steven-Smith.jpg)
പോർട്ട് എലിസബത്ത്: പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് പ്രേമികളോട് മാപ്പുപറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കൻ ടീമിനോടും ക്രിക്കറ്റ് പ്രേമികളോടും മാപ്പുപറയുകയാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജെയിംസ് സതർലൻഡ് പറഞ്ഞു. അതേസമയം പന്ത് ചുരണ്ടൽ വിവാദത്തിൽ പിടിക്കപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻകോഫ്റ്റ് എന്നിവരെ നാട്ടിലേക്ക് തിരിച്ചയച്ചു. അടുത്ത 24 മണിക്കൂറിനകം ഇവർക്കെതിരായ നടപടി പ്രഖ്യാപിക്കുമെന്നും സതർലൻഡ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പരിശീലകൻ ഡാരൻ ലീമാന് പങ്കില്ലെന്നും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും ബാൻക്രോഫ്റ്റിനും മാത്രമാണ് ഇതിൽ പങ്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവർ മൂന്നു പേർ മാത്രമാണ് ഇക്കാര്യം അറിഞ്ഞിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ജെയിംസ് സതർലൻഡ് അറിയിച്ചു. പരിശീലക സ്ഥാനത്തുനിന്നും ഡാരൻ ലേമാനെ നീക്കില്ലെന്നും ജെയിംസ് സതർലൻഡ് വ്യക്തമാക്കി.
Fantastic camera work. He did not just catch Bancroft cheating, he caught the Aussie dressing room sending a message to say hide the sandpaper.They are all in on it...
What a brilliant team work #CameronBancroft#balltampering#SAvsAUS#SandpaperGate#SteveSmithpic.twitter.com/QBJIUSFJKD— Pawan Durani (@PawanDurani) March 26, 2018
നാട്ടിലേക്ക് അയക്കുന്ന താരങ്ങൾക്ക് പകരമായി മാറ്റ് റെൻഷോ, ജോ ബേൺസ്, ഗ്ലെൻ മാക്സ്വെൽ എന്നിവരെ അവസാന ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി. ടിം പേയ്ൻ അവസാന ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.