scorecardresearch

കിട്ടിയതൊന്നും പോരേ?; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസീസ് താരത്തിന്റെ 'പന്ത് ചുരണ്ടല്‍' വീഡിയോ

ഓസീസ് താരം പന്തില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇതിനുള്ള തെളിവായി വീഡിയോയും സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാണിക്കുന്നു

ഓസീസ് താരം പന്തില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇതിനുള്ള തെളിവായി വീഡിയോയും സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാണിക്കുന്നു

author-image
WebDesk
New Update
കിട്ടിയതൊന്നും പോരേ?; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസീസ് താരത്തിന്റെ 'പന്ത് ചുരണ്ടല്‍' വീഡിയോ

എഴ് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകിദനം ജയിച്ച് വിജയ പാതയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ആറ് വിക്കറ്റിനായിരുന്നു ഓസീസ് വിജയം. സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മത്തും ഡേവിഡ് വാര്‍ണറും പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് പുറത്തായതോടെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കംഗാരുക്കളില്‍ നിന്നുമുണ്ടാകുന്നത്.

Advertisment

സ്മിത്തും വാര്‍ണറും ക്രിക്കറ്റിനും ഓസ്‌ട്രേലിയയ്ക്കും വരുത്തി വച്ച നാണക്കേടിന്റേയും അപമാനത്തിന്റേയും കറ ഇതുവരേയും കഴുകി കളയാനാട്ടില്ല. അതിന് മുമ്പ് വീണ്ടുമൊരു പന്ത് ചുരണ്ടല്‍ വിവാദം ഓസീസിനെ വരിഞ്ഞു മുറുകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെയുണ്ടായ ഒരു സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വിവാദ ചൂടില്‍ പുകയുന്നത്. ഓസീസ് താരം പന്തില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇതിനുള്ള തെളിവായി വീഡിയോയും സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാണിക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 43ാം ഇന്നിങ്‌സിലായിരുന്നു സംഭവം. ഓവര്‍ തുടങ്ങും മുമ്പ് പേസര്‍ സാമ്പ തന്റെ പോക്കറ്റില്‍ നിന്നും എന്തോ എടുത്ത് പന്തില്‍ ഉരയ്ക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ക്രിക്കറ്റ് പ്രേമകിളാകെ ആശങ്കയിലാണ്.

എന്നാല്‍ സാമ്പ സാന്റ് പേപ്പര്‍ കൊണ്ട് പന്തില്‍ ഉരയ്ക്കുകയായിരുന്നില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. സാധാരണയായി കൈ തണുക്കുമ്പോള്‍ ചെയ്യുന്ന തരത്തില്‍ ഹാന്റ് വാര്‍മര്‍ മാത്രമായിരുന്നു സാമ്പ പ്രയോഗിച്ചതെന്നാണ് പറയുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കും ഇങ്ങനെ ചെയ്യാറുണ്ട്.

Cricket Australia Australia South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: