ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ബജ്രംഗ് പൂനിയയ്ക്ക് വെങ്കലം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായിരുന്നു പൂനിയ. എന്നാല്‍ സെമിയില്‍ കസാഖിസ്ഥാന്റെ ദൗലത് നിയാസ്ബെക്കോവിനോട് പരാജയപ്പെട്ടതോടെ ഫൈനല്‍ മോഹം അവസാനിക്കുകയായിരുന്നു. പക്ഷെ വെറും കൈയ്യോടെ നാട്ടിലേക്ക് മടങ്ങാന്‍ പൂനിയ കൂട്ടാക്കിയില്ല.
മംഗോളിയന്‍ താരം ടുള്ഗ ടുമുര് ഓച്ചിറിനെ പരാജയപ്പെടുത്തിയാണ് പൂനിയ വെങ്കലം നേടിയത്. 0-6 എന്ന നിലയില്‍ നിന്നും ശക്തമായി തിരികെ വന്ന പൂനിയ 8-7 നാണ് വിജയിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ പൂനിയയുടെ മൂന്നാമത്തെ മെഡലാണിത്. 2013 ല്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം വെള്ളിയും നേടിയിരുന്നു.
എതിരാളികളെ പോയന്റ് നേടാന്‍ ആദ്യം അനുവദിക്കുകയും പിന്നീട് ശക്തമായി തിരികെ വന്ന് വിജയം സ്വന്തമാക്കുകയും ചെയ്യുന്ന ശൈലി പൂനിയ ഇന്നും തുടരുകയായിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലാണ് പൂനിയ ജയിച്ചു കയറി വന്നത്. കഴിഞ്ഞ ദിവസം തന്നെ പൂനിയ 2020 ഒളിമ്പിക്സിനുള്ള യോഗ്യത നേടിയിരുന്നു. അതേസമയം, റെസ അഹ്മദലിയെ പരാജയപ്പെടുത്തി രവി കുമാര്‍ ഇന്ത്യയുടെ രണ്ടാം വെങ്കലവും നേടിയിരുന്നു.
Read Here: 1.6 കോടിയുടെ ജീപ്പില്‍ കറങ്ങി ധോണി; സൂപ്പര്‍ മോഡല്‍ ഇന്ത്യയിലെത്തുന്നത് ആദ്യം