ഗ്ലാ​സ്ഗോ: ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ പി.വി സിന്ധു. തുടർച്ചയായി മൂന്ന് ലോകചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് പി.വി സിന്ധു സ്വന്തമാക്കിയത്. ലോക ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ കടന്നതോടെയാണ് സിന്ധു മെഡൽ ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചൈ​ന​യു​ടെ സു​ൻ യു​വി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു സെ​മി ഉ​റ​പ്പി​ച്ച​ത്. സ്കോ​ർ: 21-14, 21-9.

ആ​ദ്യ സെ​റ്റ് മി​ക​ച്ച പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി​യ സി​ന്ധു ര​ണ്ടാം സെ​റ്റ് എ​തി​രാ​ളി​ക്ക് ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ കീ​ശ​യി​ലാ​ക്കി സെ​മി ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് ക്വാർട്ടറിൽ പുറത്തായി. ക്വാർട്ടർ മത്സരത്തിൽ ലോക ഒന്നാം നമ്പര്‍ താരം സോണ്‍ വാന്‍ ഹോയാടാണ് ശ്രീകാന്ത് തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ചൈനീസ് താരം സോണ്‍ വാന്‍ ഹോ ശ്രീകാന്തിനെ മുട്ടുകുത്തിച്ചത്. സ്കോര്‍ 21-14, 21-18. ഇതോടു കൂടി പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ